Category: വൈറൽ ന്യൂസ്

എഴുത്തുകാർ

രചന : രാജീവ് ചേമഞ്ചേരി✍️ എന്തിനീ കണ്ണുകൾ മങ്ങുന്നു!എപ്പോഴും കണ്ണുനീർ വറ്റുന്നു!എല്ലാ കഥയുടെ സത്യങ്ങളൊക്കെയും –എഴുതുന്ന തൂലിക രക്തസാക്ഷി! എട്ടിൻ്റെ പണിയിൽ കണ്ണ് ചുരക്കുന്നു!ഏഷണിക്കൂട്ടം നാവ് പറിക്കുന്നു!ഏടാകുടത്താൽ കാതടച്ചീടുന്നു!ഏറു പടക്കത്താൽ എഴുത്തുകാർ ചാവുന്നു! എഴുതുന്നോർ ഇനിയും പുനർജ്ജനിക്കുന്നു!എഴുതാപ്പുറങ്ങൾ ചികഞ്ഞവരെഴുതുന്നു!എഴുത്താണിയെന്നും വാൾമുനയാക്കി-എന്നും പൊരുതുന്നു…

🌹 ഭരണഘടന ദിനം 🌹

രചന : ബേബി മാത്യു അടിമാലി✍️ ഭരണഘടന ദിനംനമുക്ക്പ്രതിജ്ഞയെടുക്കാംഭരണഘടനയുടെസംരക്ഷകരാകാം. ഭാരത നാടിൻ പൗരന്മാരുടെസ്വാതന്ത്ര്യത്തെ ഉറപ്പിക്കാൻഭരണഘടന രചിച്ചു നൽകിപണ്ഡിതനായ അംബേദ്ക്കർഅവകാശങ്ങൾ സംരക്ഷിക്കാൻമതേതരത്വം നിലനിർത്താൻപിറന്ന നാട്ടിൽ നിർഭയമായിഅന്തസ്സോടെ ജീവിക്കാൻനാനാത്വത്തിൽ ഏകത്വംഉറപ്പു നൽകുന്നീ ഗ്രന്ഥംഭരണഘടന മൂല്യങ്ങൾസംരക്ഷിക്കണമെന്നെന്നുംഅടിമത്വത്തിൻ കാൽചങ്ങലകൾപൊട്ടിച്ചെറിയണമെന്നേയ്ക്കുംപ്രതിജ്ഞ ചൊല്ലാം ഒന്നിച്ചൊന്നായ്സംരക്ഷകരായ് നിൽക്കും നാംനമ്മുടെ ഭരണഘടനയുടെനമ്മുടെ സ്വാതന്ത്ര്യത്തിൻ്റെ

ഉടഞ്ഞ ദർപ്പണം.

രചന : ദിവാകരൻ പികെ✍️ ഉടഞ്ഞ ദർപ്പണമെ …….. ഇന്നെന്റെമുഖം വികൃതമായിരിക്കുന്നല്ലൊ.?അതോ എന്നുമങ്ങനെ തന്നെയൊഒടുവിൽ നീ സത്യം പറയുന്നൊ?എന്നു മെന്നേ നീ വിശ്വസിപ്പിച്ചസത്യമാണ് ഉടഞ്ഞു തകർന്നത്.എന്നെക്കാൾ സുന്ദരനായി ആരെയും,നിന്നിലൂടെ കണ്ടില്ല ഇഷ്ടപ്പെട്ടുമില്ല.ഉടഞ്ഞ ചില്ലിൽ തുറിച്ചുനോക്കുന്നഅനവധി എന്നെ നീകാണിക്കുന്നുഎന്നെ എനിക്കു അന്യമാക്കി നീഎന്നിലേക്ക്നോക്കാൻ…

വിശ്വജ്യോതിയോട്….

രചന : തോമസ് കാവാലം.✍️ മിഴികളുണ്ടെങ്കിലുംവഴി കണ്ടീടുവാനായ്നിൻജ്യോതി,ദീപമേ!യെൻനയനം ദർശിക്കട്ടെ.!സൂര്യ ചന്ദ്രാദികളുംതാരതൻ നിരകളുംആരോമൽ മക്കൾക്കായ് നീപാരിതിൽ ജ്വലിപ്പിച്ചു.കണ്ണില്ലാ മക്കൾ പോലുംവിണ്ണിന്റെ മാർഗ്ഗംകാണാൻഉൾക്കണ്ണായ് നിലകൊള്ളുംഉലകിൻ പ്രഭ നീയേ!അല്ലലിൽ ദുഃഖങ്ങളിൽഅജ്ഞതാ പാശങ്ങളാൽബന്ധിതരാകും ഞങ്ങൾസന്തതം തേടും നിന്നെ.നന്മതൻ ജ്യോതി മന്നിൽനാൾക്കുനാൾ ജ്വലിച്ചീടാൻദീപമേ കൃപാസ്നേഹംദാനമായ് നൽകുക, നീ!കത്തെട്ടെന്‍ മനതാരിൽകാലത്തിൻ…

ഉൾവനങ്ങളിൽ…

രചന : സെഹ്‌റാൻ ✍️ ക്രൂശിക്കപ്പെടാറുണ്ട്ഇപ്പോഴും.എന്നാൽ, ആണികളുടെനീളം അളക്കാറില്ല.വെട്ടിപ്പിളർത്തപ്പെടുന്നുണ്ട്ഇപ്പോഴും.എന്നാൽ,ആയുധത്തിൻ്റെമൂർച്ചപരിശോധിക്കാറില്ല.ഈയിടെയായിഅങ്ങനെയാണ്!ചോരവാർന്നൊലിക്കുന്നമുറിവുകളോടെ,ക്രമം തെറ്റി മിടിക്കുന്നനെഞ്ചോടെകടൽത്തീരത്ത്ഒറ്റയ്ക്കിരിക്കാറുണ്ട്.ഇടയ്ക്കൊക്കെമഴപെയ്യാറുണ്ട്.ഒന്നുകിൽആർത്തലച്ച്…അല്ലെങ്കിൽആർക്കോവേണ്ടിയെന്നപോൽപതിയെ…ഓർമ്മകളെല്ലാംഒരു മഴയിൽകഴുകിപ്പോയെങ്കിലെന്ന്ആഗ്രഹിക്കും.പക്ഷേ കടൽത്തിരകൾപുതുതായിപണിതീർത്തൊരുകുരിശിനെകാട്ടിത്തരും.മണൽത്തരികൾകാച്ചിയെടുത്തൊരുആയുധം കാണിക്കും.ഓർമ്മകളാവട്ടെഇരട്ടിബലത്തിൽവേട്ടയാടും.കാഴ്ച്ചകളുടെ നിറംരക്തച്ചുവപ്പാകും.പുതുമകളൊന്നുമില്ല,ഈയിടെയായിഅങ്ങനെയാണ്!⚫

കൂട്ടുകുടുംബം

രചന : ബേബി സരോജം ✍️ കൂട്ടായ് ഏകമനസ്സായ് കൂട്ടുകുടുംബമായ്കൂട്ടുകാരെപ്പോലെവസിച്ചിരുന്നതാംമൂന്നു തലമുറകൾ ..അച്ഛനുമമ്മയും മുത്തശ്ശീ മുത്തച്ഛൻമാരുംകഥകളുമക്ഷരശ്ലോകങ്ങളും,പുരാണേതിഹാസ പാരായണമിങ്ങനെപലതാം രസമായ ഗീതികൾകൊണ്ടാടിയും…കൂട്ടുകുടുംബം സന്തോഷമായ് കടന്നു പോയ് മൂന്ന് തലമുറകൾ…മുൻ തലമുറകൾ നല്കിയ തറവാട്ടു ധരണിയെ കീറിമുറിച്ച്ഓഹരിവെച്ച നേരം,ഇന്നതിന്നാൾക്കെന്ന്ആധാരത്തിൽ രേഖപ്പെടുത്തിയും,പ്രധാന പാതകളുള്ളതാംവസ്തുവും…..എന്നാലതിൻ മദ്ധ്യേയുള്ള ഓഹരിയിൽപ്രധാന…

👽 മുത്തശ്ശിയോട്👽

രചന : കൃഷ്ണമോഹൻ കെ പി ✍️ വിരിയുന്ന മൊട്ടു പോൽ വിലസിതമാകുന്നവിമലമാം ശിശുവിൻ്റെ മേനിയിന്മേൽവിരലുകളോട്ടിയിരിക്കുന്ന മാനിനീവിപുലമായ്ത്തീരട്ടെ ജീവസ്വപ്നംവിഫലമാവില്ല നിൻ ജീവിത സായാഹ്നംവിരസതയെല്ലാമകന്നു പോകുംവരമാണു നിന്നുടെ കൈയിലെപ്പൂവിതൾവരവർണ്ണിനിയുടെ, വരദാനമാം..വിഷമിച്ചു നീങ്ങിയ നാളുകൾ മാഞ്ഞു പോയ്വിരഹത്തിൻ ചൂടും കുറഞ്ഞിടുന്നൂവിദുഷി നീ ചൊല്ലുന്ന കഥയൊന്നു…

ആരോ വിളിക്കുന്നു

രചന : ചെറിയാൻ ജോസഫ് ✍️ ഇനിയും വിളിക്കല്ലേനേർത്ത മധുവൂറും താളത്തിൽഅരുമയായി ഇനിയും വിളിക്കല്ലേകഴുകനും ബോംബറുമലറുന്നആശുപത്രിയിടുക്കിൽമുലപ്പാൽ മറന്ന കുഞ്ഞുങ്ങൾനെഞ്ചുരുകിപ്പിടയവേഇനിയും വിളിക്കല്ലേ.ചിറകു മുറിഞ്ഞു ചോരയൊലിപ്പിച്ച സന്ധ്യക്ക്ചേക്കേറാൻ ഒരു പകൽ കൂടി ചിത കൂട്ടവേഇത്തിരിയസ്ഥിയും തലയോട്ടിയും ദർഭയുംനനുത്ത പ്രണയവും ഏതോ ശവപ്പറമ്പിനു തിലകമായിപൊള്ളുന്ന വെയിലിൽ…

സ്നേഹപ്പൂക്കൾ

രചന : മംഗളൻ കുണ്ടറ✍️ ഇല്ലത്തിൽ കിട്ടാത്തൊരീ സൗഹൃദംഇച്ചേച്ചി പകരുമ്പോൾ സ്നേഹാമൃതംഇവിടെ വിലസുമീ വെൺപൂക്കളിൽഇത്ര കുറുമ്പു കലർന്നിരുന്നോ..!? പൂക്കളിൽ നിറയുമീ തൂവൽ സ്പർശംപൂപോലെ മൃദുമേനി പുൽകിടുമ്പോൾപുൽമേട്ടിലെ പുഞ്ചിരിപ്പൂക്കളാൽപുളകിതനാകുന്നു കുഞ്ഞനുജൻ! പൂക്കളിറുത്തു ഞാനവനേകുമ്പോൾപൂക്കളിൽ നിറയുന്ന വെൺമ പോലെപൂമുഖം പുഞ്ചിരി തൂകിടുന്നുപൂമേനി കോരിത്തരിച്ചിടുന്നു!!

നഷ്ടം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️ വഴിയിൽ പൊട്ടിവീണുസ്വപ്നങ്ങൾചിന്നിച്ചിതറിപ്പോയിമോഹങ്ങൾകരളിൽ കരിഞ്ഞുങ്ങിസങ്കൽപ്പങ്ങൾവറ്റിവരണ്ടൃ പോയികണ്ണീർത്തടാകങ്ങൾപിന്നിൽ നീണ്ടു പോയിനടവഴികൾമുന്നിൽ കാണാതായിചുമടുതാങ്ങികൾഅകലേക്കു പറന്നുപോയ്കാറ്റലകൾഅറിയുകയായ് ഞാനെന്റെഹൃദയതാളങ്ങൾമൊഴിയൊന്നു കേട്ടു ഞാൻശൂന്യതയിൽമൗനം വീണുടയുന്നനിഗൂഢതയിൽഇനിയില്പ നേരം മാത്രംനിനക്കായ്ഇവിടെയീ യാത്രയുംതീരുകയായ്ഒരുനിമിഷം കൺമുന്നിൽതെളിഞ്ഞു വന്നുഒരു നിമിഷം അതുമെല്ലെഅടുത്തു വന്നുഇരുകൈകൾ നീട്ടി കെട്ടി–പ്പുണർന്നപോലെഇടനെഞ്ചിൽ ചൂടാറി-ത്തണുത്ത പോലെകണ്ടു ഞാൻ…