പൂക്കാത്ത ചെമ്പകം
രചന : സതീഷ് വെളുന്തറ✍ ചെറുതെന്നലൊരു മൃദുഹാസവുമോടെത്തിപൂക്കാത്ത ചെമ്പകച്ചോട്ടിൽ മെല്ലെഇന്നുമൊട്ടേറെയില്ലേ പൂവണിയാൻ നിന-ക്കകതാരിലങ്കുരിച്ചൊരു മോഹവും.മൊഴിയിതി സമീരണനോതിയ മാത്രയിൽസഗദ്ഗദാൽ ചൊല്ലിയാ ചെമ്പകവുംശൃണുസഖേ മാരുതാ നീയുംചൊല്ലാനശക്തയെന്നാലുമുരയ്ക്കുന്നേൻ.വർഷാതപങ്ങളും ഹിമപാതവുമേറ്റുകാലങ്ങളായിവിടേകയായ് ഞാനിത്ഥംകഴിഞ്ഞിരുന്നല്ലോ തളിരണിഞ്ഞും പിന്നെപുഷ്പണിയായും ചെറു പരിമളമേകിയും.ബാല്യകൗമാര യുവത്വങ്ങളകന്നൊരുമുത്തശ്ശിയാ,യിനി രജസ്വലയാകില്ലപ്രായമല്ലറിയുക വാർദ്ധക്യമെനിക്കേകികാലംനടത്തിടും കാവ്യനീതിയുമല്ല.അപഹരിച്ചെന്നിൽ നിന്നുർവരതയൊക്കവേഓസോൺ തുളയ്ക്കുന്ന രാസത്വരകങ്ങളുംവായുമണ്ഡലം…