“സ്കൂൾ”
രചന : ഡാർവിൻ പിറവം✍ ജൂണിൽ, സ്കൂളുതുറക്കുമ്പോൾമഴയതുവരവായ് മലനാട്ടിൽകുട്ടികൾ സ്കൂളിൽപ്പോകുമ്പോൾകുഞ്ഞിക്കുടകൾച്ചൂടൂല്ലോ… വഴിയോരത്തുനടക്കുമ്പോൾകനികളെറിഞ്ഞുപറിക്കൂല്ലോവണ്ടിക്കൂലിക്കാശുകളാൽമിഠായ് വാങ്ങിക്കഴിക്കൂല്ലോ… മഴയിൽച്ചാടിരമിക്കുന്നേവെള്ളത്തിൽക്കളിയാണല്ലോഅണകൾ, കെട്ടിയുയർത്തുമ്പോൾവസ്ത്രംമുഴുവൻ നനയൂല്ലോ… മണിയടികേട്ടവരോടുന്നേബഞ്ചിൽക്കയറിയിരിക്കുന്നേപുത്തൻബാഗുതുറക്കുന്നേപുസ്തകമൊക്കെയെടുക്കുന്നേ… ടീച്ചറ് ക്ലാസ്സിൽവന്നെന്നാൽഹാജരെടുത്തു കഴിഞ്ഞെന്നാൽഹോംവർക്കൊന്നും ചെയ്തില്ലേൽശകാരിച്ചീടും ദേഷ്യത്തിൽ… ടീച്ചർ ചീത്തകൾ പറയുമ്പോൾമിണ്ടാവ്രതമീപ്പിള്ളേർക്ക്സ്കൂളിൽ യോഗം കൂടുമ്പോൾചീത്തകളച്ഛനുമമ്മയ്ക്കും… വീട്ടിൽക്കഥയത് അറിയുമ്പോൾഅച്ഛനുദേഷ്യം വന്നെന്നാൽഅമ്മകലിച്ചുവരുന്നുണ്ടേൽപല്ലുകൾകാട്ടി ചിരിക്കൂല്ലോ… കുട്ടികളൊപ്പം കൂടുമ്പോൾഒത്തുകളിച്ചുരസിക്കൂല്ലോഎന്തൊരുസുന്ദരമക്കാലംഎന്തൊരുരസമാണാ…