Category: വൈറൽ ന്യൂസ്

പ്രിയപ്പെട്ട മത്തീ,

രചന : സഫി അലി താഹ✍ പ്രിയപ്പെട്ട മത്തീ,എഴുത്ത് കിട്ടി, വായിച്ചുവിവരങ്ങൾ അറിഞ്ഞപ്പോൾ വല്ലാതെ സങ്കടം തോന്നി.പലരും പഴഞ്ചൻ കാറിന്റെ ഡിക്കിയിലും കരിപ്പടിച്ച ചട്ടിയിലും നിന്നെ അന്ന് ഒതുക്കിയതിൽ ഇത്രമാത്രം സങ്കടം ഉണ്ടാകുമെന്നറിഞ്ഞില്ല.ബാക്കിയുള്ളതൊക്കെ സിങ്കിൽ വെച്ച് മിനുക്കുമ്പോൾ നിന്നെ വാഴച്ചോട്ടിൽ കൊണ്ടുപോകാതെ…

അച്ഛന്റെ കോണകം.

രചന : സ്വപ്ന എം✍ മുറ്റത്ത് അഴേല്അച്ഛന്റെ കോണകംപല നിറത്തിലുള്ളത്ഉണക്കാനിട്ടുണ്ടാകും.നിന്റെ കോണകമെല്ലാംതീട്ടക്കുണ്ടിലിടുമെന്ന്അഴ നോക്കിഅച്ഛമ്മ, അച്ഛനെ ശാസിയ്ക്കും.വീട്ടിലെ കുട്ടികൾചുണ്ടു വിടർത്താതെചിരിയ്ക്കും.ഒറ്റകല്ലിൽ നിന്ന് കുളിയ്ക്കുമ്പോൾഅച്ഛന്,പരമശിവന്റെ രൂപം!ഗംഗയോട് സാമ്യമുള്ളരമണി, വേലിയ്ക്കിടയിലൂടെഅമ്മ കാണാതെഅച്ഛനെ നോക്കുന്നത്ഒളികണ്ണിലൂടെ കണ്ടിട്ടുണ്ട്.അച്ഛനപ്പോൾ മുതിർന്നവരുടെ ഭാഷയിലെന്തോരമണിയോട് ആംഗ്യം കാണിയ്ക്കും!വിറക് വെട്ടിവിയർപ്പ് വടിച്ച്മഴുപിടിച്ചു നിൽക്കുന്നകോണകധാരിയ്ക്ക്പരശുരാമന്റെ രൂപം!സന്ധ്യയ്ക്ക്ഭസ്മം…

അക്ഷരമുത്തുകൾ*

രചന : ബിന്ദു അരുവിപ്പുറം✍ അക്ഷയമാകുമറിവുണർന്നീടുവാ-നക്ഷരബോധമുദിച്ചുയർന്നീടണം.അറിവിൻ്റെ മുത്തുകൾ വാരിയെടുക്കുവാ-നക്ഷരസാഗരം തന്നെയാണുത്തമം. ലക്ഷ്യങ്ങളോരോന്നു വെട്ടിപ്പിടിക്കുവാ-നക്ഷരം ഖഡ്ഗമായ് കൈയിലുണ്ടാവണം.ഗ്രന്ഥങ്ങളോടു നാം സൗഹൃദം കൂടണംഅക്ഷരസ്നേഹികളായ് വളർന്നീടണം. അറിവിന്റെ പോളകളോരോന്നടർത്തണംഅക്ഷരത്തേൻക്കണമെന്നും നുകരണം.ആറ്റിക്കുറിക്കിയ വാക്കുകളൊക്കയുംജ്വാലയായെങ്ങും പടർന്നുജ്ജ്വലിക്കണം. ലക്ഷണമൊത്ത കവിത തീർത്തീടുവാ-നക്ഷരപ്പൂക്കളെ വാരിപ്പുണരണം.ചിന്തകളൊക്കയുമുള്ളിൽ നിറച്ചിടാ-നെപ്പൊഴും പുസ്തകം കൂടെയുണ്ടാവണം.

വിരഹ ഗാനം *

രചന : ഷംനാദ് കൊപ്രാപുര ✍ നിഴലായ്.. ഒരു നിഴലായ്എന്നും…എന്നിലേ..ക്കായെങ്കിൽ..മനമായ്.. ഒരു മനമായ്എന്നും എന്നിൽ.. നിറഞ്ഞെങ്കിൽ..നിഴലായ്.. ഒരു നിഴലായ്എന്നും..എന്നിലേ.. ക്കായെങ്കിൽ…മനമായ്.. ഒരു മനമായ്എന്നും എന്നിൽ.. നിറഞ്ഞെങ്കിൽ..ഈ ഹൃദയം തേടുന്നു നിന്നെനീവരുമോ..യെൻ ചാരെ…വിരഹം തേങ്ങൽ നിറച്ചെന്റെയുള്ളിലെസ്വപ്നങ്ങളെല്ലാം വീണുടഞ്ഞു..വിരഹം തേങ്ങൽ നിറച്ചെന്റെയുള്ളിലെസ്വപ്നങ്ങളെല്ലാം വീണുടഞ്ഞു…പാടുവാൻ മറന്നൂ..…

യാഥാർഥ്യമാകാത്ത സ്വപ്‌നങ്ങൾ ബാക്കിയാക്കി അഗ്നിനാളങ്ങൾ വിഴുങ്ങിയ ജീവിതങ്ങൾ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കഴിഞ്ഞ ദിവസം കുവൈറ്റ് മംഗഫിൽ തൊഴിലാളി ക്യാമ്പ് കെട്ടിടത്തിലെ തീ പിടുത്തത്തിൽ പൊലിഞ്ഞു പോയ 50 ജീവിതങ്ങൾ; വിധിയുടെ ക്രൂരത എന്നല്ലാതെ എന്ത് പറയാൻ. പ്രഭാതത്തിൽ എഴുന്നേറ്റു പതിവ് ജോലികളിൽ ഏർപ്പെടാമെന്ന പ്രതീക്ഷയോടെ രാത്രിയിൽ ഉറങ്ങാൻ കിടന്നവർ…

മടങ്ങിപ്പോകുമ്പോൾ നീ

രചന : സെഹ്റാൻ✍ എബ്രഹാം,മടങ്ങിപ്പോകുമ്പോൾ നീനിന്റെ പരുന്തുകളെയുംകൂടെക്കൂട്ടണം.നോക്കൂ, ഇന്നലെഅവയിലൊരെണ്ണമെൻ്റെകണ്ണുകളിലൊന്ന്കൊത്തിയെടുക്കയുണ്ടായി!അതിനുമുമ്പൊരിക്കൽകാതുകളിലൊന്ന്!അതിനും മുമ്പ്അധരങ്ങളിലൊന്ന്!വിരലുകളിലൊന്ന്!ഇനിയൊരുപക്ഷേഓർമ്മകളിലൊന്ന്…!?അതൊരിക്കലുംഅകത്തളത്തിലെമരയലമാരയിൽമരുന്നുചെപ്പ്സൂക്ഷിച്ചിരിക്കുന്നഅറയേതെന്നഓർമ്മയെമാത്രമാവരുതേയെന്നപ്രാർത്ഥനയാണിപ്പോൾ.എൻ്റെ മനോവിഭ്രാന്തികളുടെഗുളികകളെല്ലാംഅതിലാണല്ലോസൂക്ഷിച്ചിരിക്കുന്നത്.ആയതിനാൽ എബ്രഹാം,മടങ്ങിപ്പോകുമ്പോൾദയവായി നീനിന്റെ പരുന്തുകളെയുംകൂടെക്കൂട്ടണം…🟫

പൊക്കിൾക്കൊടി

രചന : പിറവം തോംസൺ✍ മനുഷ്യാ, നീയൊരിയ്ക്കലുംമറന്നു പോകരുതേ,നീയൊരു കുളിർ കാറ്റിൻഔദാര്യമാണെന്ന്.ഒരു മഴത്തുള്ളിയുടെനനവോലും കനിവിലാണ്നി വാടിക്കരിയാത്തതെന്ന്.’ഒരു പുൽക്കൊടിത്തുമ്പിൻസ്നേഹ വാത്സല്യമാണിവിടെ നിന്നെജീവത്താക്കുന്നതെന്ന്.ഒരു കുളിർത്തെന്നലുയർന്നുമേഘമായ്, മഴവില്ലായ്പനിനീർ മഴയായിമണ്ണിൽ പൊഴിയുന്നു.ആ ജലബിന്ദു ഭൂദേവിയെപുൽകിയുണർത്തുമ്പോൾപുളകം പോലൊരു പുൽനാമ്പുയിർ കൊള്ളുന്നു.ആ മരതകത്തളിരിൻനിർവൃതി നിശ്വാസമാകുoപ്രാണമാരുതൻ നമ്മിൽജീവന്റെ ജീവനായ്ഇഴുകിയലിയുന്നു.നിതാന്ത ജീവ ചൈതന്യായനംഒരാവൃത്തിയായ്…

ലഹരി

രചന : ബിന്ദു അരുവിപ്പുറം✍ കൊള്ളിവാക്കേറ്റമെറിഞ്ഞു കൊണ്ട്കള്ളിൻ ലഹരിയിലാണ്ടു കൊണ്ട്മാടത്തിന്നുള്ളിലൊളിച്ചു കൊണ്ട്മാരനിരിപ്പുണ്ട് കണ്ടതില്ലേ? കാർകൂന്തലാകെയഴിച്ച പെണ്ണ്കാളുന്ന നോട്ടം തൊടുത്ത പെണ്ണ്കാതടപ്പിക്കും ശകാരശേഷംകണ്ണീരൊഴുക്കീട്ടു നിൽപ്പതെന്തേ? പൈതങ്ങൾ കൂരയിൽ തന്നെയാണ്പൈദാഹം കൊണ്ടങ്ങുറക്കമാണ്കാണുമ്പോളുള്ളം നടുങ്ങുന്നുണ്ട്കണ്ണീരിലെല്ലാം കലങ്ങുന്നുണ്ട്. ഓർക്കുമ്പോളാകെ വിയർക്കുന്നുണ്ട്നെഞ്ചത്തിടിവാള് വീഴുന്നുണ്ട്.ദേഷ്യത്താലാകെ വിറയ്ക്കുന്നുണ്ട്ദോഷം വരുത്തല്ലേ തമ്പുരാനേ!

” ഒരു തൈ നടാം “

രചന : ഷാജി പേടികുളം✍ ഞാനൊരു തൈ നട്ടുനീയൊരു തൈ നട്ടുനമ്മളൊരായിരംതൈകൾ നട്ടൂ …ഞാനതിനു ജലമേകിനീയതിനു ജലമേകിനമ്മളതിനു ജലമേകിതൈകൾ വളർന്നൂമരങ്ങളായി….പൂ തന്നു കായ് തന്നുതണലു തന്നൂ മരംവേനലിൽദാഹജലവും തന്നൂ …..വിരുന്നുകാരായ്കുഞ്ഞു കിളികളെത്തിതേൻ നുകർന്നൂരസിച്ചു പറന്നകന്നു……ചില്ലകളിൽ കൂടുകൂട്ടിയ പക്ഷികൾതേൻ കനി തിന്നുമദിച്ചു വാണു…

ചെങ്കനൽ തീയ്യാട്ടം

രചന : അശോകൻ പുത്തൂർ ✍ മഴപെയ്യുമ്പോഴെ കൂരയിൽകുട്ട്യോള് ഒറ്റയ്ക്കാണേഇടിവെട്ടുമ്പോഴേ തൈവേനെഞ്ചില് തീയാണെമാനംകറുക്കുമ്പഴേമനമുരുകണല്ലാഇടിവെട്ടുമ്പോഴേ പൊന്നേകൊത്തിക്കെളക്കെല്ലെട്ടൊകത്തുംപന്തം കണക്ക് പടിഞ്ഞാറ്കത്തിയെരിഞ്ഞമർന്നേകണ്ണിലിരിട്ടുകേറി മാടത്തിലുംകൂരാ കൂരിരുട്ട്പാതിരാപൂങ്കോഴി കൂകണനേരത്ത്മാടത്തീ നിന്നിറങ്ങിപാൽക്കടൽ പത്തായം പൊന്തിത്തെളിയുമ്പംമാടത്തീ ചെന്നുകേറിമൂവര മൂവന്തിയായ് പള്ളേല്തെയ്യത്തെറയാട്ടംഏഴര മൂവന്തിയായ് നെഞ്ഞത്തോകത്തും കനലാട്ടംമാമ്പറപ്പാടത്ത് കുട്ടാടൻ പുഞ്ചയിൽഇന്നല്ലേ വേലപൂരംകുഞ്ഞമ്മ വന്നോടീ നമ്മക്ക്വേലയ്ക്ക്…