അറവുകാരന്‍
രചന : റോയ് കെ ഗോപാൽ ✍ ആത്മരോദനമാംഉയിര്‍വിളി കേള്‍ക്കാതെആയുധം രാകി മിനുക്കിയത്,നിന്‍റെ കഴുത്തറക്കുവാനായിരുന്നു.എന്തെന്നാലെനിക്കുജീവിക്കുവാന്‍ നിന്‍റെയമറലല്ലഇറച്ചിയാണാവശ്യം.ഞാനത് ,നാളെയെന്‍ കടയിലിരുമ്പാണിതുളച്ചു തൂക്കിയിടും.നിനക്കറിയില്ലേ,നിന്‍റെ ചുവന്നു തുടുത്തതുടകളിലുറഞ്ഞിരിക്കുന്നത്എന്‍റെ ജീവിതമാണെന്ന്?ഇനി ,നീയല്ല കാളയാണെന്‍റെയിരയെങ്കില്‍നിന്‍റെ തോലുരിഞ്ഞ തല വെച്ച്ഞാനത് പോത്തിറച്ചിയാക്കിടും.ഉത്സവങ്ങളില്‍,അവധി ദിനങ്ങളില്‍,ഹര്‍ത്താലുകളില്‍ഭരണകൂടവിയോജിപ്പുകളില്‍നിന്‍റെ കരച്ചില്‍ കേള്‍ക്കാതെഞാനെന്‍റെ ജീവിതമാസ്വദിക്കും.ഖദറിട്ട അഹിംസാവാദിയുടെമുഖാവരണം ധരിച്ചുംബീഫ്…