യുദ്ധം.
രചന : ബിനു. ആർ.✍ കാലമെല്ലാം മയങ്ങിത്തിരിഞ്ഞുകിടക്കുന്നകഴിഞ്ഞ ഇരുളുനിറഞ്ഞ രാത്രികളി-ലെവിടെയോ പരസ്പരമിടയുന്ന കൊമ്പിനുള്ളിൽപരമപ്രതീക്ഷയിൽ കോർക്കുന്നുവമ്പന്മാരുടെ ബുദ്ധിത്തലകൾ.പിടഞ്ഞുവീഴുന്നവരുടെ കവിളിൽസ്മാർത്തവിചാരത്തിന്റെ ബാക്കിപത്രമായ്തെളിയാത്ത നുണക്കുഴികൾ തേടാംനുണയിൽ കാമ്പുണ്ടോന്നുതിരക്കാം.ഇല്ലാക്കഥകൾ മെനയുന്നവരുടെകൂടയിൽ സത്യത്തിൻ ചിലമ്പിക്കുംവെള്ളി നാണയങ്ങൾ തിരയാംമുള്ളുകൾ കൈയിൽകോർക്കാതിരിക്കാൻനനുത്ത പുഞ്ചിരിയുടെ ആവരണമിടാം.അടർന്നുചിതറിക്കിടക്കുന്ന സ്നേഹത്തി-ന്നിടയിൽ കുശുമ്പിന്റെ കുസൃതികൾതിരയാം,നേരല്ലാത്തതെറ്റിന്റെ കരിഞ്ഞു-പോയ പത്രത്തിന്നിടയിൽ…