Category: വൈറൽ ന്യൂസ്

*താമരകൃഷിയുടെ മിച്ചമൂല്യം.*

രചന : പി.ഹരികുമാർ.✍️ ക്ഷേത്രക്കുളത്തില്‍ താമരപ്പൂകൃഷി.താമരത്താരെന്തു ബഹുനിറം,നറുംതിടം.പഴംപുരാണ പ്രകീർത്തിതംലക്ഷ്മിദേവീ പ്രസീതിതം,പ്രധാനം.എങ്കിലുമിനിയും,താമരപ്പൂ നീ ചൂടണ്ടാ പെണ്ണാളേ.താമരകൃഷിയോർത്തു തുള്ളണ്ടാ കൂട്ടാളേ.ലക്ഷ്മിക്കു പ്രിയമെന്ന്നോക്കണ്ടാ മാളോരേകാണാത്ത മുള്ളുണ്ടേ.വളയങ്ങളാഴത്തില്‍നീണ്ടുപിണഞ്ഞുണ്ടേ.മുക്കിപ്പിഴിഞ്ഞാലുംനനവില്ലാത്തിലയുണ്ടേ.ഇല മീതേ നിരക്കുകില്‍ഓളങ്ങളനങ്ങില്ലേ,ആഴങ്ങളറിയില്ലേ.താമരക്കുളമാകെശാന്തമായ്ത്തോന്നില്ലേ? ഉള്ളിലൊളിക്കുന്നനീരാളിയെന്നപോൽതാമരവളയങ്ങള്‍ചെളിയിലേക്കാഴ്ത്തുകില്‍,മാളോരുമറിയില്ലാ,മേലാളുമോരില്ലാ.ആകയാൽ,നന്നല്ല നമ്മക്കീ താമരപ്പൂകൃഷി.കുടിവെള്ളം നിന്നുപോം.കുളിക്കാനിറങ്ങുവോര്‍ചെളിയില്‍ പുതഞ്ഞുപോം.വൈകാതെയെല്ലാമേഓർമ്മയായ് മാഞ്ഞുപോം;നമ്മളും,നമ്മുടെ നാടും,കുളങ്ങളും.

അവാർഡുകൾ വില്ക്കുന്ന കടകൾ*

താഹാ ജമാൽ ✍️ ചേട്ടാരണ്ടു വിജാഗിരിഒരു കുറ്റിയും കൊളുത്തുംനൂറു ഗ്രാം മുള്ളാണിചേട്ടന് കട മാറിയോ?ഇല്ല, മുമ്പ് ഇവിടെ നിന്നും ഞാൻഇത് വാങ്ങിയിട്ടുണ്ട്.മുമ്പല്ലേ….?കടയുടെ ബോർഡ് വായിച്ചില്ലേ?ഇല്ലഇതിപ്പോൾ അവാർഡുകൾവില്ക്കുന്ന കടയാണ്ങ്ങേ….?അവാർഡുകൾ വില്ക്കുന്ന കടയോ?ശവപ്പെട്ടിക്കടറീത്തു കട, അതുപോലൊരു കട.ഇവിടെ ഏതെല്ലാം അവാർഡുകൾ കിട്ടും?മരിച്ച സാഹിത്യകാരന്മാരുടെ പേരിലെഏതവാർഡും…

കാലങ്ങൾ മാറിയിട്ടും*

സുദർശൻ കാർത്തികപ്പറമ്പിൽ* നിങ്ങളന്നെന്നെ പഠിപ്പിച്ചതൊക്കെയുംഅന്ധ വിശ്വാസങ്ങളായിരുന്നു!നിങ്ങളന്നെന്നെപ്പിഴപ്പിച്ചതൊക്കെയുംനിങ്ങൾതൻ സ്വാർഥതയായിരുന്നു!നിങ്ങളിന്നും സുഖലോലുപൻമാരായി-ത്തന്നെ വസിക്കുന്നീ,നാട്ടിലെങ്ങും!ഇന്നിക്കാണും ധനക്കൂമ്പാരമൊക്കെയുംഎന്നുടെ പൂർവികർ തൻ വിയർപ്പാൽ;എന്നറിഞ്ഞീടാതെയല്ലോ നിരന്തരംനിങ്ങൾ മദിച്ചു പുളച്ചിടുന്നു!ജാതിയെ മാറോടണച്ചുപുൽകി,നിങ്ങൾവ്യാധികളെത്ര പരത്തിനീണാൾ!കാലങ്ങൾ മാറി,ജനായത്തമായിട്ടു-മായതിനെന്തുള്ളൊരൊട്ടു മാറ്റം?‘മാറ്റുവിൻ ചട്ടങ്ങ’ളെന്നൊരുനാൾകവി-യേറ്റമുറക്കെ,മൊഴിഞ്ഞതോർപ്പൂമാറ്റിയില്ല,ച്ചട്ടമിപ്പോഴുമങ്ങനെ;മാറ്റമില്ലാതെ തുടർന്നിടുന്നു!കാട്ടാള നീതികൊണ്ടല്ലി,കീഴാളരെ;വേട്ടയാടുന്നീ,ഭരണവർഗം!നാട്ടിൻ തുടിപ്പുകൾ തെല്ലുമറിയാത്ത,കൂട്ടർക്കെന്തുണ്ടല്ലേ,ലാദർശങ്ങൾ?അപ്പഴയോലകൾ മേഞ്ഞകുടിലിലാ-ണിപ്പൊഴുമീഞാൻ ശയിച്ചിടുന്നു!അപ്പോഴുമോർക്കാതെ പോകുന്നു,നിങ്ങള-ച്ചോപ്പിൻ മഹാദർശ നിസ്വനങ്ങൾ!പണ്ടൊരു നാളങ്ങു…

എഴുത്തോ നിൻെറ കഴുത്തോ?

ഹാരിസ് ഖാൻ* കലഹങ്ങൾ,വിവാദങ്ങൾ ആശയപരവും, ആമാശയപരവും, വ്യക്തിപരവുമെല്ലാമുണ്ട് ആശയപരമാണേൽ അതിനൊരന്തസുണ്ട്..കലഹങ്ങൾ എല്ലാരംഗത്തുമുണ്ട് അത് വ്യക്ത്യാധിക്ഷേപമാവുന്നു എന്നിടത്താണ് പ്രശ്നം .നമ്മുടെ പൊളിടിക്സ് ഏറെ കുറേ അങ്ങിനെയായി, സാഹിത്യരംഗവും മോശമല്ല.കല കലക്ക് വേണ്ടി, കല ജീവിതത്തിന് വേണ്ടി എന്നീ ആശയങ്ങൾ തൊട്ട് തുടങ്ങിയ കലഹം,…

ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു, രോഗം യു കെ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്.

ആശങ്കയുണർത്തി സംസ്ഥാനത്ത് ആദ്യ ഒമിക്രോൺ രോഗ ബാധ സ്ഥിരീകരിച്ചു. യു.കെ യിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം. എട്ടാം തീയ്യതി നടത്തിയ പരിശോധന ഫലമാണ് ഇന്നെത്തിയത്. ആറാം തീയ്യതിയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്ത 35 ഒാളം പേർ നിരീക്ഷണത്തിലാണ്.…

തീർത്ഥാടനം.

രചന :- ബിനു. ആർ* ഞാനും നീയുമൊന്നാകുന്നപരിപാവനമാംപുണ്യസാങ്കേത- ത്തിലെത്തീടുവനെനിക്കൊരുതീർത്‌ഥയാത്രപോയീടണം…ഏഴരപ്പൊന്നാനമേൽമേവുന്നകൈലാസനാഥസങ്കേതത്തിൽനിന്നുംചിന്മുദ്രയണിഞ്ഞീടണംഗുരുസ്വാമിതൻ സവിധത്തിൽനിന്നുംനെയ്തേങ്ങനിറച്ചിരുമുടികെട്ടുംമുറുക്കീടണം…പാലാഴികടയാതെകിട്ടിയ സഹ്യാദ്രിയിൽശബരിഗിരിയിൽ വാഴുംപൊന്നു തമ്പുരാൻഅയ്യനയ്യനേ കൺ നിറയേ കാണാനായ്കണ്ടുതൊഴുതു മനമൊന്നുനിറയാനായ്…തെക്കിന്റെ ഗംഗാതീർത്ഥമാംപമ്പാനദിയിലൊന്നു മുങ്ങണം,പാപങ്ങളെല്ലാമൊഴുക്കിക്കളയണംപാമ്പാഗണപതിയെയൊന്നുകണ്ടേത്തമിട്ടു വണങ്ങണം…നീലിമലയും അപ്പാച്ചിമേടും താണ്ടിശബരീപീഠവും ശരംകുത്തിയാലും കടന്ന്പതിനെട്ടാംപടിയിലെത്തണംപതിനെട്ടാംപടിയിലുറങ്ങണവേദപ്പൊരുളുകളെ വണങ്ങണം…പിന്നെ പൊന്നുപതിനെട്ടാംപടിക്കുമേലിരിക്കുന്നനീയും ഞാനുമൊന്നെന്ന സത്യംനേടിചിന്മുദ്ര സമർപ്പിച്ചു,മാളികപ്പുറത്ത-മ്മയെയും കണ്ടു മടങ്ങീടണം…

സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം.

ശ്രീകുമാർ ഉണ്ണിത്താൻ (ഫൊക്കാന മീഡിയ ടീം )* ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. റാവത്തിനേയും ഭാര്യയേയും മറ്റു 11 സൈനികരേയും നഷ്ടമായ ഹെലികോപ്റ്റർ അപകടം ഇന്ത്യയുടെ ദുഃഖമാണെന്നും, അത് എല്ലാ…

ആഗോളതാപനം.

രചന : സുമോദ് പരുമല* പിന്നീടവൻകരിമേഘങ്ങളെയഴിച്ചുവിട്ടു .മഴ ഭൂമിയെ സ്നാനപ്പെടുത്തിക്കൊണ്ടേയിരുന്നു .മഴ .. പ്രളയമായിമഴ … ഉരുൾപ്പൊട്ടലായി .മഴ കടലായി .മഴ … എന്തെല്ലാമോ ആയി .മഴയിൽ … മനുഷ്യൻ ഒഴുകിനടന്നു .മഴവെള്ളത്തിൽമരങ്ങൾ ചത്തുമലച്ചു .മഴവെള്ളത്തിൽമൃഗങ്ങൾചീഞ്ഞലിഞ്ഞു .അനന്തരമവൻവെയിലുകളഴിച്ചുവിട്ടു .വെയിലുകൾ ,വേരുകളെത്തിന്ന്പഴുത്തുകിടന്നു .ഉഷസ്സായി…

ജീവകാരുണ്യസംഘടന ECHO യുടെവാർഷികഡിന്നറുംഅവാർഡ്ദാനവുംഡിസംബർശനിയാഴ്ച

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക് : 2013ൽ സ്ഥാപിതമായി ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ കാഴ്ചവച്ച ന്യൂയോർക്കിലെ ചാരിറ്റി സംഘടനയായ ECHO (Enhance Community Through Harmonious Outreach) -യുടെ 2021-ലെ വാർഷിക ആഘോഷവും കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനും…

തുലാഭാരം

സുഭാഷ് എം കുഞ്ഞുകുഞ്ഞ് (കുവ)* കിഴക്കേലെ മൂവാണ്ടന്റെ ചില്ലയിൽതട്ടിയൊരു വെയിൽക്കഷ്ണംഇലകളുടെ നിഴലിനെമായ്ക്കാൻ കളിക്കുന്നു..തേയ്ക്കാത്ത ഇറയത്തെകൂട്ടങ്ങളിൽ നിന്ന് കണക്കുകൾവെയിലൊപ്പം ചൂട് പിടിക്കുന്നു.കതകും കടന്നെത്തുന്നഅളവുതൂക്ക ചർച്ചകളിൽതാലി സ്വപ്നം കാണുന്നൊരുമനം സ്വപന്ങ്ങളെ കണ്ണീർതളിച്ച് കഴുകിക്കളയുന്നു..ചന്തനിലവാരത്തിലേക്കുയരുന്നവാക്കുകളിൽ തട്ടിമെല്ലിച്ചയൊരു പ്രാരാബ്ധംതലയിൽ പെരുത്തകണക്കിൽ നിശബ്‌ദമായ്പണിതീരാത്ത വീട്ടിലെതുരുമ്പിച്ച തകരപ്പെട്ടിയിലെആധാരത്തിലേക്ക് മനസ്സ്കൂർപ്പിക്കുന്നു…ഒഴിഞ്ഞചായക്കപ്പുമായിഒച്ചകളെ വകഞ്ഞ്നിറംപോയ…