Category: വൈറൽ ന്യൂസ്

ഓണദിനത്തിലാശംസകളേവർക്കും …… ശ്രീരേഖ എസ്

പൊന്നിൽ കുളിച്ചൊരു ചിങ്ങം വന്നിട്ടുംകാർമേഘക്കൂട്ടിലോ മലയാളിമനസ്സ്ജോലിയും കൂലിയുമില്ലാതെയെങ്ങനെപോന്നോണം നല്ലോണമായി മാറും..പൂവിളിക്കൊപ്പം പൂക്കൂട നിറയാൻപലവർണ്ണ പൂക്കൾ തൊടിയിലുണ്ടേ..കുഞ്ഞിളം തെന്നലിനൊത്തു ചാഞ്ചാടിതുമ്പയും മുക്കുറ്റിയും കൂടെയുണ്ടേ..ആരോടും പരിഭവമില്ലാതെ നിന്നൊരാചെമ്പരത്തിയുമെത്തി പൂക്കളത്തിൽഉത്സവലഹരിയാൽ പത്തുദിനങ്ങളിൽഒരുമയോടങ്ങൊത്തുകൂടിയെല്ലാവരും..ഓടിക്കളിക്കുന്ന ചെമ്പഴുക്കയും പിന്നെ,ആടി തിമിർക്കുന്ന തുമ്പിതുള്ളൽനഷ്ടസ്വപ്‌നങ്ങളെ താലോലിച്ചങ്ങനെഊഞ്ഞാല് കെട്ടിയെന്നോർമ്മകളാൽ.കഷ്ടനഷ്ടങ്ങളേറെയാണെങ്കിലും,തൂശിനില സദ്യയൊരുക്കിയില്ലെങ്കിലുംപൈതൃകമോതുമൊരു നല്ലകാലത്തിന്റെഓർമ്മയായ്, നേരുന്നു,ഓണദിനത്തിലാശംസകളേവർക്കും…

വ്യാധിയിലൊരോണം…….. Prakash Polassery

അത്തമാണെന്നോതി വേലിക്കൽമുക്കുറ്റിപ്പൂവുകൾ നൃത്തമാടിചുറ്റും ചിരിച്ചുരസിച്ച കോളാമ്പിയുംഅതേറ്റു പാടി തലയാട്ടിച്ചിരിച്ചുവ്യാധി പൂണ്ടുനിൽക്കുന്ന കല്യാണി മാത്രംആധിയിൽ മുഴുകി;വിഷാദ ഭാവം ;കാണുന്നതിലൊറ്റ പൂവുമില്ല ,അല്ലെങ്കിലുംകല്യാണി തൻജീവിതം വേറിട്ടതാവുംആടിയുലഞ്ഞു കണ്ണൻ്റെ പ്രീയകൊന്നയും പൂക്കാതെ നിൽക്കുന്നുണ്ട്കാലം തെറ്റിയാ കൊന്നയിപ്പോഴിങ്ങനെകാലപ്രവാഹത്തിന്നൊപ്പമാവാംഇനി വരുന്നോരാ വിഷുവിന് നമുക്കാഘോഷിക്കാമെന്ന പ്രതീക്ഷ ഏറെയുണ്ടാംഅന്നു തീരുമീ ആധിയും…

കവികൾ …. Pavithran Theekkuni

ഇരുട്ടിലേക്ക് അമ്പെയ്യുന്നവർമുറിവുകളെവസന്തമാക്കുന്നവർഒരു തരി ഉപ്പിൽഉൾക്കടൽ നിറയ്ക്കുന്നവർഒരു തുള്ളി മഞ്ഞിൽഹിമാലയം കീഴടക്കുന്നവർകൽപ്പാന്തകാല പ്രണയ സംജ്ഞകൾക്ക്ജീവിതം ബലി കൊടുത്തവർമരണത്തേക്കാളുംഭയാനകമായ മൗനങ്ങളുടെകൂട്ടുകാർഏകാന്തതകളുടെസെമിത്തേരിയിൽഅവസാനത്തെ സ്വപ്നവുംമെഴുകുതിരിയാക്കുന്നവർകള്ളിമുള്ളുകളുടെകടവിൽകാലത്തെഅലക്കി വെളുപ്പിക്കുന്നവർകാത്തിരിപ്പുകളുടെരാജ്യത്ത്കാണാതായവർഇടിമിന്നലുകളുടെഘോഷയാത്രയിൽമുന്നേനടപ്പവർഎഴുതി തീരാത്തഒരു താളിൽഒരു മരം ഉറങ്ങാതിരിക്കുന്നുവെന്ന്തിരിച്ചറിഞ്ഞവർമാനിഷാദയിൽനിന്ന്കവിതയുടെ പിടച്ചിലുകളിലേക്ക്നാടുകടത്തപ്പെട്ടവർഭൂമിഒരു തോന്നലാണെന്നുംആകാശംആത്മാവിലേക്കുള്ള ആഴമാണെന്നുംജീവിതത്തിന്റെഭാഗപത്രത്തിൽ ഒപ്പിട്ടവർകവികൾയാത്രകൾക്ക് അന്നമായവർമാറ്റങ്ങൾക്ക്രക്തസാക്ഷികളായവർകവികൾപിറവിക്കു മുമ്പേമരിച്ചു പോയവർ !

നെഞ്ചകപ്പാടങ്ങളിൽ ഓർമ്മകൾ പൂവിറുക്കാനെത്തുമ്പോൾ…..Ashokan Puthur

ഓണക്കിനാവേറിവന്നോരു ഓർമ്മയ്ക്ക്ആരോ ഇന്ന് ശ്രാദ്ധമൂട്ടിദുരിതവും ദുഖവുംപ്രാണനും നേദിച്ച്ഓർമ്മകൾക്കെല്ലാം ബലിയിടുന്നുപൊൻചിങ്ങത്തേരേറിവന്നോരു മന്നനെചാക്കാലചൊല്ലി പടിയടച്ചുകൈകൊട്ടിയാർക്കുന്നുചാവുപാട്ടോതുന്നുഓർമ്മകളെല്ലാം കെട്ടകാലംഹൃദയത്തിൻ നാക്കിലചീന്തിൽ ഒരു തുള്ളികണ്ണുനീരർപ്പിച്ച് പിൻവാങ്ങുന്നമാവേലിമന്നന്റെ നിലവിളിപ്പാട്ടുകൾനാട്ടകമാകെ ഉലച്ചീടുന്നുഹർഷമോർമ്മകൾഏറെയില്ലെങ്കിലുംഓർമ്മകൾ നമ്മൾപാടെ മറക്കൊലാജീവിതംപൂക്കും കാലംവരും സത്യംഅത്രമേൽ സ്നേഹം പൂ ചൂടുമേഅന്നെന്റെ മാവേലിഈ നാട്ടുപന്തലിൽഒത്തുചേർന്നൊന്നായ് നമുക്കുംപാടാം….

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എത്തുമ്പോള്‍ തീപിടിത്തം ഉണ്ടാകുന്നത് രണ്ടാം തവണ.

സെക്രട്ടറിയേറ്റില്‍ രാഷ്ട്രീയ പ്രാധാന്യമുള്ള ഫയലുകള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എത്തുമ്പോള്‍ തീപിടിത്തം ഉണ്ടാകുന്നത് രണ്ടാം തവണ. സിബിഐ ലാവ്‌ലിന്‍ ഫയല്‍ ചോദിച്ചപ്പോഴും സെക്രട്ടേറിയറ്റില്‍ തീപിടിത്തം .. തീപിടിത്തം ഉണ്ടാകുന്നത് ഇടത് അധികാരത്തിലിരിയ്ക്കുമ്പോള്‍ മാത്രമെന്നതും പ്രത്യേകത. 2006ല്‍ ലാവ്ലിന്‍ ഫയലുകള്‍ തേടി…

മഞ്ഞ പൂച്ചയുടെ രഹസ്യം കണ്ടെത്തി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരമാണ് ഈ പൂച്ച. ഒറ്റ നോട്ടത്തില്‍ പികാച്ചു എന്ന കാര്‍ട്ടുണ്‍ കഥാപാത്രമാണോ ഈ പൂച്ചയെന്ന് ആർക്കും സംശയം തോന്നാം. എന്നാൽ പൂച്ചയുടെ ഉടമസ്ഥയായ പെണ്‍കുട്ടിക്ക് പറ്റിയ ഒരു അബദ്ധമാണ് പൂച്ചയെ മഞ്ഞ പൂച്ചയാക്കിയത്. തായ്‌ലാന്‍ഡുകാരിയായ…

ഓണം….. തോമസ് കാവാലം

അത്തിമരത്തിന്റെ കൊമ്പിൽഒരുപുന്നാര തത്തമ്മ വന്നുചെത്തിപ്പു ആ മരത്താഴെഅത്തപ്പൂവിട്ടു വിളിച്ചു. കൈതമരത്തിന്റെ ചോട്ടിൽചകോരം പൂ… പൂ… വിളിച്ചുമരതകം പതിപ്പിച്ചപോലെപത്തുമണിപ്പൂ വിടർന്നു. ഉമ്മറത്തമ്മമടിയിൽഉണ്ണി അമ്മിഞ്ഞയുണ്ടുറങ്ങിചാരത്തു ചാരുകസേരേചായമോന്തുന്നു അച്ഛൻ. മുറ്റത്തെ മാവിന്റെ കൊമ്പിൽഒരു കൊറ്റി വഴിതെറ്റി വന്നു.ചീറ്റാപുലിപോൽ പൂച്ചതെറ്റാതതിനെയുന്നം പിടിച്ചു. ആർപ്പോ വിളികളുയർന്നുവള്ളങ്ങൾ നീറ്റിലിറക്കിഉത്സവ ലഹരിയിലാകെആളുകൾ…

യമൻകാരനായ ഭർത്താവിനെ കൊന്ന മലയാളി നഴ്സിന്റെ വധശിക്ഷ.

പാലക്കോട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷയാണ് അപ്പീൽ കോടതി ശരിവച്ചത്. ഭർത്താവ് തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. കൊലയ്ക്ക് കൂട്ടുനിന്ന നഴ്സ് ഹനാനെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. നവംബറില്‍ വരാനിരുന്ന വിധി…

മത്തായി മൂന്നാഴ്ചയായി മോര്‍ച്ചറിയിലാണ്.

പത്തനംതിട്ട ജില്ലയിലെ റാന്നിയിലുള്ള മാര്‍ത്തോമ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ഒരു മൃതദേഹം കഴിഞ്ഞ ഇരുപത് ദിവസത്തിലധികമായി സംസ്‌കരിക്കാതെ കിടക്കുകയാണ്. വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട കര്‍ഷകന്‍ പി.പി മത്തായിയുടെ കുടുംബമാണ് അദ്ദേഹത്തിന്റെ മരണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ മൃതദേഹം സംസ്‌കരിക്കില്ല എന്ന്…

മുളന്തുരുത്തി, ഓണക്കൂർ പള്ളികൾ ജില്ലാ ഭരണകൂടം ഏറ്റെടുത്തു.

ഹൈക്കോടതി നിർദേശ പ്രകാരം മുളന്തുരത്തി മാർത്തോമൻ പള്ളിയുടെയും, ഓണക്കൂർ സെഹിയോൻ പള്ളിയുടെയും നിയന്ത്രണം എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. യാക്കോബായ സഭ വിശ്വാസികളുടെ പ്രതിഷേധം മറികടന്നായിരുന്നു നടപടി. ബലം പ്രയോഗിച്ച് പള്ളി ഏറ്റെടുത്തതിനെതിരെ വിശ്വാസികൾ രംഗത്തെത്തി. യാക്കോബായ സഭ വിശ്വാസികളുടെ നിയന്ത്രണത്തിലുള്ള…