Category: വൈറൽ ന്യൂസ്

ട്വൻറി-20 ന്യൂയോർക്ക് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു; സാബു ജേക്കബിന് ന്യൂയോർക്കിൽ ഊഷ്മള സ്വീകരണം.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ മുന്നണികളെ അങ്കലാപ്പിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് കിഴക്കമ്പലം പഞ്ചായത്ത് കേന്ദ്രീകരിച്ച് സ്ഥാപിതമായ ട്വൻറി-20 എന്ന പ്രസ്ഥാനം പിന്നീട് സമീപ പഞ്ചായത്തുകളിലേക്കും പടർന്ന് പന്തലിച്ച് ഇപ്പോൾ കേരളത്തിന്റെ വികാരമായി മാറുന്ന ഒരു രാഷ്ട്രീയ പാർട്ടിയായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്.…

പ്രകാശം പരത്തുന്ന പെൺകുട്ടി

രചന : സെഹ്റാൻ✍ ചിവീടുകൾ കരയുന്ന, നായ്ക്കൾ ഓരിയിടുന്ന രാത്രി.എഴുതാനിരുന്നപ്പോൾ നിരാശതയോടെ അറിഞ്ഞു,മനസ്സിലെ കഥകളെല്ലാം വറ്റിപ്പായിരിക്കുന്നു!കുപ്പായമണിഞ്ഞ് രാവിന്റെ മാറിലേക്കിറങ്ങി.തൊടിയും, പാടവും പിന്നിട്ട് കുന്നുകയറവേഅവളെ കണ്ടെത്തി.വാഴയിലയുടെ പച്ചമെത്തയിലിരുന്ന്സ്വന്തം വെളിച്ചത്തിൽ കഥയെഴുതിക്കൊണ്ടിരിക്കുന്നഒരു പെൺമിന്നാമിന്നി!ശബ്ദമുണ്ടാക്കാതെ, ഇലയനങ്ങാതെയവളെപിന്നിൽ നിന്നും പിടികൂടി.കഥ കവർന്നെടുത്ത ശേഷംരണ്ടു വിരലുകളാൽ ഞെരിച്ച്അവളുടെ വെളിച്ചം…

ഒറ്റയ്ക്കിരിക്കുമ്പോൾ

രചന : രേഷ്മ ജഗൻ ✍ എത്ര ഒഴുകിയിട്ടുംനിന്നിലേക്കെത്താതെ പോയഒരു പുഴയുടെ തീരത്ത്ഞാനൊറ്റയ്ക്കിരിപ്പുണ്ട്.കൈതപ്പൂ മണവും, പാതിരാകാറ്റും,പൂനിലാവും ചേർത്ത് ഒരുപാട്ടുമൂളുന്നുണ്ട്വാക്കുകൾ കൊണ്ടു മാത്രംനാം ജീവൻ കൊടുത്ത വീടിന് “കവിത” എന്ന് പേര് വയ്ക്കുന്നുണ്ട്.ആദ്യ വരിയിൽ നമുക്ക് പിറക്കാതെ പോയകുഞ്ഞിനെ “മഴ ” എന്ന്വിളിക്കുന്നുണ്ട്.തനിച്ചാവുമ്പോൾ…

കറുപ്പ്

രചന : തോമസ് കാവാലം ✍ കറുപ്പിലെന്തു കുറവു നാം കാണിലുംപിറന്ന കുഞ്ഞിനെ മറക്കാമോ?തുറന്ന വാതിലിൽ മറഞ്ഞിരുന്നു നാംവെറുപ്പു ചീറ്റുന്നതെന്തിനാവോ?കറുപ്പു തിന്നോരാ മനുഷ്യനെന്നപോൽതുറിച്ചു നോക്കുന്നു നമ്മളെ നാംമുറിപ്പെടുത്തുന്നു മനുഷ്യഹൃദയംഅറിവു കുറഞ്ഞവരെന്നപോൽ.കറുത്ത മേഘങ്ങളില്ലായിരുന്നെങ്കിൽനിറഞ്ഞയാകാശം പെയ്തീടുമോ?വറുതിവന്നു നാം പൊറുതിമുട്ടിയുംകുറഞ്ഞ കാലത്തിൽ മറഞ്ഞുപോം.കറുപ്പിനോടുനാം വെറുപ്പു കാട്ടുമ്പോൾമുറിപ്പെടുന്നു…

വെളുപ്പ്

രചന : ഗഫൂർ കൊടിഞ്ഞി.✍ വെളുപ്പ് വീണ്ടുംവെറുപ്പിൻ്റെവേദാന്തമാവുകയാണ്.വംശവൃക്ഷത്തിൻ്റെഅടിവേരുകൾ തളിർത്ത്വിദ്വേഷത്തിൻ്റെവിഷ വിത്തുകൾവീണ്ടും വീണ്ടുംകായ്ച്ച് കുലയ്ക്കുകയാണ്.കേരളം വീണ്ടുംഭ്രാന്താലയമാവുകയാണ്.ഗുരുക്കന്മാർഉഴുതുമറിച്ച മണ്ണ്വീണ്ടും തരിശ് പൂണ്ടിരിക്കയാണ്.അവിടെ വീണ്ടുംആഢ്യത്വത്തിൻ്റെഅന്തക മുളകൾനമ്മെ നോക്കി പല്ലിളിക്കുകയാണ്.

പടയപ്പ

രചന : ബിനു. ആർ ✍ മാമലനാടിൻവൻനിരത്തിൽഇടഞ്ഞുനിൽപ്പുണ്ടൊരുമൺപുതച്ചൊരുകരിവീരൻവമ്പൻകൊമ്പുമായ്,തട്ടിത്തടുത്തുനിറുത്തുന്നുഇരമ്പിയാർക്കുംയന്ത്രങ്ങളെയെല്ലാമെ,വമ്പൻ കുറുമ്പുമായ്!.കാട്ടിലുള്ള ഹരിതമെല്ലാംവെട്ടിവെളിപ്പിച്ചു നാടാക്കിയതിന്വീറോടെ ഒറ്റയ്ക്കുനിന്നുപ്രതിഷേധിക്കുന്നു,കാടിൻവീരൻ, കാടിൻ നന്മകൾചൂടിയൊരു വമ്പൻ കൊമ്പൻ!.ഒരുകാര്യവും തിരിച്ചറിയാത്തനാടിൻ അഹങ്കാരികളെഒറ്റയ്ക്കു മെരുക്കുവാൻകച്ചകെട്ടിയിറങ്ങിയ നെല്ലി,ചക്ക , അരി, പീലാണ്ടി എന്നിവരെമെരുക്കി കോളറിട്ട് അസ്വതന്ത്രർആക്കിയവർക്കെതിരെഒറ്റയാൾ പോരാട്ടം നടത്തുന്നുപടയപ്പ എന്നൊരു കൊമ്പൻ!വമ്പൻ!.

നിയമവിചാരണ👣

രചന : സെഹ്റാൻ ✍ പന്തയത്തിൽ ജയിച്ചതിന്റെ പിറ്റേദിവസമാണ് ആമനിയമവിചാരണയ്ക്ക് വിധേയനായത്!തങ്ങളിരുവരും തമ്മിൽ ഇന്നലെയൊരു സംവാദം നടന്നുവെന്നും അധികാരത്തിന്റെയും, മതാധിപത്യത്തിന്റെയുംകൂടിപ്പിണഞ്ഞുകിടക്കുന്നവേരുകൾ തിരയുന്നത്അന്ധൻ ആനയെ കാണാൻ ശ്രമിക്കുന്നതു പോലെയും, ഒട്ടകം സൂചിക്കുഴിയിലൂടെകടക്കാൻ ശ്രമിക്കുന്നതുപോലെയുംദുഷ്ക്കരമായിട്ടുള്ള കാര്യമാണെന്നരാജ്യദ്രോഹപരമായ ആരോപണംഭരണകൂടത്തിനെതിരെ ആമസംവാദത്തിൽ ഉന്നയിക്കയുണ്ടായെന്നുംരണ്ടും ഒരു നാണയത്തിന്റെഇരുവശങ്ങളാണെന്നവാദമുന്നയിച്ച് ആമ…

വോട്ടു ചെയ്യുമ്പോൾ….

രചന : തോമസ് കാവാലം.✍ കേട്ടുമടുത്തൊരു വാഗ്ദാനം ചൊല്ലുവാൻകട്ടുമടുത്തവർ വീണ്ടും വന്നുകോട്ടണിഞ്ഞെത്തുന്നു വോട്ടുചോദിച്ചവർകെട്ടിപ്പിടിക്കുന്നു നാട്ടുകാരെ. വെളുത്ത പേപ്പർപോൽ വെളുക്കെച്ചിരിച്ചുംഉളുപ്പില്ലാതവർ വിളിക്കുന്നുകളിച്ചകളികൾ വീണ്ടും കളിക്കുവാൻകരുതി കരുക്കൾ നീക്കീടുന്നു. വിമതന്മാരുടെ വിരുതിൽപെട്ടു നാംതെരുവിലാൽമരത്താഴെയായിവിരവോടവർതൻ വീമ്പുകൾകേട്ടു നാംവീണ്ടുവിചാരമില്ലാത്തവരായ്. മോഹനവാഗ്ദാനം വാരിയെറിയുവോർമോഹിനിയെപ്പോലെ വീഴ്ത്തീടുന്നുദാഹിച്ചുമോഹിച്ചു കാത്തിരുന്നീടിലുംമഹിയിൽ പിന്നവർ മായപോലെ.…

ഷാജി: കേരള സർവ്വകലാശാല കലോൽസവത്തിൻ്റെ രക്തസാക്ഷി.

രചന : മധു മാവില ✍ ശ്രീ.ഷാജിയെ മൂന്ന് വർഷം മുന്നെ ഞാൻ പരിചയപ്പെടുന്നത് എൻ്റെ കൂട്ടുകാരൻ്റെ കണ്ണുരിലെ ഒരു ഷോപ്പ് ഉത്ഘാടനത്തിനാണ്.. ഒരു മണിക്കൂർ നേരത്തെ സൗഹൃദമെന്നോ പരിചയമെന്നോ പറയാം.. പക്ഷെ എൻ്റെ കൂട്ടുകാരൻ്റെ Up സ്കൂൾ മുതലുള്ള ക്ലാസ്മേറ്റാണ്.…

ഉറുമ്പുകൾ

രചന : ബാബുരാജ് കടുങ്ങല്ലൂർ✍ ശവകുടീരത്തിൽ ഉറുമ്പുകൾഇഴയുന്നത് എന്തുകൊണ്ടാണെന്നറിയുമോ?ഉടുമ്പിൻ്റെ പുറംചട്ടയാണ വറ്റകൾക്ക് !കൊഴിഞ്ഞു വീണ പൂക്കളുടെമധുരം നുണയാത്തവർ!അടച്ചു വച്ച ശവത്തിൻ്റെ കണ്ണ്തുരന്ന് അടക്കം ചെയ്തസ്വപ്നങ്ങളെ തിന്നു തീർക്കുന്നവർ !ഉറുമ്പു മണങ്ങൾ.ഉറുമ്പുജന്മങ്ങൾ.(2)ഊറി വരുന്ന വിഷധൂളികളാണ്ഇവരെ ചുവപ്പിക്കുന്നതുംകറുപ്പിക്കുന്നതും !ഉറക്കമില്ലാത്തവർ!ശവകുടീരങ്ങളിൽ ഉറുമ്പുകൾഇഴയുന്നത് എന്തുകൊണ്ടാണെന്നറിയുമോ?ഉപ്പു പുരട്ടിയുണക്കിയ ആത്മാ-വിൻ്റെ…