ആരാണ് മികച്ച കവി.?
രചന : പള്ളിയിൽ മണികണ്ഠൻ ✍ കാറ്റിൽകൊമ്പൊടിഞ്ഞാലുംവേരിൽകരുത്ത് കാട്ടുന്നവനാണച്ഛൻ.അകത്ത്കടൽ പേറുന്നതുകൊണ്ടാണ്പുറത്തെ പുഴ കണ്ടാലച്ഛൻഭയപ്പെടാത്തത്.മൗനത്തിന്റെ മഞ്ഞുമൂടിയ വഴികളെവാചാലതയുടെമഞ്ഞവെളിച്ചംകൊണ്ടച്ഛൻമറികടക്കാറുണ്ട്.തളർച്ച തോന്നുമ്പോഴുംകരുത്ത് കാട്ടുന്നവനാണച്ഛൻ,കരച്ചിലൊളിപ്പിച്ച്ചിരിച്ചുകാണിക്കുന്ന പുണ്യം.തീവ്രതാപത്തിന്റെ കാഠിന്യം വിതച്ചാലുംപോക്കുവെയിലിന്റെഔഷധം പകർന്നിട്ടേഅച്ഛൻ ഉറങ്ങാറുള്ളൂ.ഭൂമിപോലമ്മ സ്നേഹ-ച്ചെപ്പുമായ് ചേർന്നിരിക്കുമ്പോൾ….ചുട്ടുപൊള്ളിക്കൊണ്ടച്ഛൻ,മേലേകാവൽ നിൽപ്പുണ്ട് സൂര്യനെപ്പോലെ. അമ്മയൊരു കവിയാണ്.നാലുവരികളാൽതീർത്തഎത്രയെത്ര കവിതകളാണെന്നോഅമ്മ അച്ഛനെക്കുറിച്ച് എഴുതിയിട്ടുള്ളത്.കാവ്യമികവുള്ളഅമ്മയെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾമറുപടിയായിഒറ്റവരികൊണ്ടൊരുമഹാകാവ്യമാണച്ഛനെഴുതിയത്..അമ്മയുണ്മയാ-ണൻപാണഴകാ-ണതിമൃദുലമൊഴുകുമൊരു-പുഴയാണ്.!!!!ഞാനിപ്പോൾഅന്വേഷണത്തിലാണ്.ഏറ്റവും…