ഒറ്റയ്ക്കൊരു കടൽ
രചന : സെഹ്റാൻ ✍ ചില സമയങ്ങളിൽവലയിലകപ്പെട്ട മത്സ്യങ്ങളെമന:പൂർവ്വമങ്ങ് അവഗണിക്കും.വലയിൽ കയറാതെപോയമത്സ്യങ്ങളെക്കുറിച്ചുള്ളഅതിഗാഢമായആലോചനയിലേർപ്പെടും.അവയുടെ എണ്ണം കണക്കാക്കിഇരുണ്ട താളുകളുള്ള ഡയറിയിൽകുറിച്ചുവെയ്ക്കും.കണക്കുകൾ…തെറ്റിയതും, തെറ്റാത്തതുമായകണക്കുകൾ!കൂർമ്പൻ ചുണ്ടുകളുള്ള മത്സ്യങ്ങളെയുംഡയറിയിൽ വരച്ചു ചേർക്കും.ചൂണ്ടക്കൊളുത്തുകളെയും.ചിലനേരങ്ങളിൽ മഷി പടരും.കണക്കുകൾ അവ്യക്തങ്ങളാകും.രാവിൽ അവയ്ക്ക് ചിറകുമുളയ്ക്കും.കടൽക്കാക്കകളാവും.വെളുത്തവയല്ല. കറുത്തവ!ചിലനേരങ്ങളിൽ വലയ്ക്കുള്ളിൽമീനുകൾക്ക് പകരംകടൽക്കാക്കകൾ ചിറകടിക്കും.വലിയ ഒച്ചയിലവ ചിലയ്ക്കും.കാതുകളിൽ പൊടുന്നനെകടൽക്കാറ്റ്…