പൂരപ്പറമ്പിലെ കുട്ടി
രചന : എൻ.കെ അജിത്ത്✍ ഉത്സവമൊക്കെക്കഴിഞ്ഞുപോയെങ്കിലുംപൊട്ടുംപൊടിയും പെറുക്കി നിന്നീടുന്നനിഷ്കളങ്കത്വമങ്ങേറുന്ന ബാല്യമായ്നില്ക്കുന്നു ഞാനിന്നു മലയാള ഭൂമിയില്‍ ലക്ഷണമൊത്തകരികളെപ്പോലെയീ-യുത്തമഭാഷാത്തിടമ്പേറ്റിനിന്നവര്‍‘ഭക്തി’മാര്‍ഗ്ഗത്തിന്‍റെ ശാക്തേയകാരികള്‍മുക്തക മുത്തും പവിഴവും കോര്‍ത്തവര്‍ അക്ഷരപ്രാണനായ് ഭാഷയെകാക്കുന്നവ്യാകരണത്തേയുപാസിച്ചു നില്പ്പവർകാലഘട്ടങ്ങള്‍ക്കുമിപ്പുറം ഭാഷയെകാലടി വച്ചു നടത്തിച്ച സേവകർ ചാരിതാർഥ്യത്തോടെ ചാവടിത്തിണ്ണയിൽചാരുകസാലയിൽ ചാഞ്ഞുകുടന്നവർ,മാതളപ്പൂക്കൾകൊരുത്ത മാല്യങ്ങളാൽവേറിട്ടശബ്ദം മുഴക്കിയകന്നവർ കുട്ടനാടിന്റെ കരുത്തിൽമലയാളമുമ്മ-വെച്ചില്ലെയോ…