ഭ്രാന്തി.
രചന : ജിബിൽ പെരേര✍ ചിത്തഭ്രമത്തിന്റെമൂന്നാമത്തെ വളവിൽ വെച്ചായിരുന്നു എല്ലാവരുമവളെഭ്രാന്തിയെന്ന് വിളിച്ച് തുടങ്ങിയത്.അന്നുമുതലവൾആകാശം തുന്നിയ കുപ്പായവുംനക്ഷത്രങ്ങൾ കോർത്ത മാലയുമണിഞ്ഞ്മുറിയിൽ തൊങ്കിത്തൊട്ട് കളിക്കുന്നു.കാലിലെ ചങ്ങലക്കിലുക്കങ്ങളിൽചിലങ്കകെട്ടി നൃത്തം ചെയ്യുന്നപഴയ സ്കൂൾ വിദ്യാർത്ഥിനിയാകുന്നൂ,പലപ്പോഴുംതെക്കൻ കാറ്റിനോട്പരിഭവം പറഞ്ഞ്കിഴക്കൻ കാറ്റിന്റെമറുപടിയ്ക്കായ്‌അവൾപടിഞ്ഞാറോട്ട്നോക്കിയിരിക്കുന്നു.ജടപിടിച്ചമുടിക്കെട്ടിലൂടെയിഴയുന്ന പേനുകൾക്കൊക്കെഓരോരോ പേരിടുന്നു.അന്നേരംആ ഓരോ പേനുകളുംമുടിയിഴകൾക്ക് കെട്ടിച്ചുകൊടുത്തപെണ്മക്കളാകുന്നു അവൾക്ക്.ചോര…