അനസ്തേഷ്യ
രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍️ നാലുമണിക്കൂർനേരത്തെ സമ്പൂർണ്ണവിസ്മൃതി!ഒന്നുമനങ്ങിയില്ല, ഒരുനിമിഷം മിടിച്ചില്ല,സ്ഥലകാലം വിരമിച്ചൊരാ മഹാശ്ശൂന്യതയിൽ! തിരിച്ചെത്തിയ ബോധവെളിച്ചത്തിൽആരോപറഞ്ഞുഞാനറിഞ്ഞു,സംഭവമില്ലാത്തൊരെൻറെ നീണ്ട മൌനത്തിൽ,പച്ചയുടുപ്പിട്ട ഒരുപിടി സർജന്മാർ,കത്തികളേന്തി, ചേതനയറ്റയെൻറെ ശരീരത്തിലെകേടുപാടുകൾ തിരുത്തിയത്രെ. അനസ്തേഷ്യ – അതിൻറെ പേര്.അതൊരൊന്നുമില്ലായ്മയാകുകിൽ,അതെവിടെ വർത്തിച്ചു,സ്ഥലകാലമില്ലാതെ?ആരതിനെയറിഞ്ഞു?ഒരുപിടിയാളുകളൊരു സംസാരഭൂമികയിൽഅറിവില്ലാത്തോരു മാംസപിണ്ഡത്തിലെഅറ്റകുറ്റപ്പണികൾ തീർത്തുവെന്ന് പിന്നീട്…