ദൈവക്കണ്ണീർ
രചന : ഷാഫി റാവുത്തർ✍ നക്ഷത്രമൊന്നല്ലോമണ്ണിൽ കിടക്കുന്നു…ദൈന്യത മുറ്റിയകാഴ്ചയായ് മാറുന്നു…കെട്ടകാലത്തെന്നുംവെട്ടം പരത്തിയോൾതിട്ടമില്ലാതെന്നുംനേട്ടങ്ങളേകിയോൾകാക്കയേം പൂച്ചയേംകാട്ടിത്തൻ മക്കളെഅന്നം കൊടുത്തുമ്മനല്കീയുറക്കിയോൾകാക്കയ്ക്കുകൊത്തുവാൻനടതള്ളിയെറിയുന്നുദൈവമീ മണ്ണിൽകരഞ്ഞു മയങ്ങുന്നു…മാതാവുമാത്മാവു-മൊന്നു തന്നെമാതാവുജീവന്റെനാന്ദി തന്നെവാഴ്‌വിന്റെ ദൈവമേനിന്റെ കണ്ണീരിന്റെശാപവും പേറിക്കഴിയുന്നവർ…എല്ലുനുറുങ്ങുന്നവേദനയേറ്റതുംതാങ്ങായി താരാട്ടിനീണംപകർന്നതുംഛർദ്ദിയുമമേദ്യവുംകയ്യാലെവാരിയുംകരളിന്റെ കഷ്ണമായ്കൊണ്ടു നടന്നതുംപട്ടിണിയുണ്ടമ്മമൃഷ്ടാന്നമൂട്ടിയുംപനിച്ചൂടിലുഴറുമ്പോപുതപ്പായിമാറിയുംവിറയ്ക്കും കരങ്ങളിലുറപ്പിൻ തലോടലായ്രാവുകൾ പകലാക്കിമാറ്റിയ കരുതലുംവേവുന്ന വേദനപൊളിച്ചതങ്കമായ്ഇന്നും തിളങ്ങുന്നുപൊൻ പ്രകാശം…അന്ധർക്കു കാണുവാ-നാവില്ല…