ഒറ്റയടിപാത
രചന : ദിവാകരൻ പികെ പൊന്മേരി.✍️ കല്ലും മുള്ളും നിറഞ്ഞജീവിത ഒറ്റയടിപാതയിൽ ഒറ്റയ്ക്കാണ് നടന്നതത്രയും.പാത അവസാനിക്കുന്നിടത്തുനിന്ന്യാത്രയുംഅവസാനിപ്പിക്കണം.തിരിച്ചുനടത്തംഅസാധ്യമാകുന്നുനിസ്സഹായാവസ്ഥ ഭീതിപ്പെടുത്തുന്നു.അറിയാസത്യത്തിൻ പൊരുൾതേടിഉഴലും മനസ്സ് അങ്കലാപ്പിലാകുന്നു.യാത്രയ്ക്ക്കൂട്ടായിആരുമില്ലെന്നതോന്നലെൻ മനസ്സിനെ മഥിക്കുന്നുതിരിഞ്ഞു നോക്കാതുള്ളയാത്രയ്ക്ക്അന്ത്യമായെന്ന് മനസ്സ് മന്ത്രിക്കുന്നുതിരിഞ്ഞു നോട്ടം അനിവാര്യമാകവെശൂന്യമായ വഴികളിൽഇരുട്ട് പരക്കുന്നു.കൂട്ടിവച്ചതും സ്വന്തബന്ധങ്ങളുംസൗഹൃദങ്ങളും അർത്ഥശൂന്യമാകുന്നു.നിറമില്ലാ കാഴ്ചകൾമിന്നിമായുമ്പോൾകണ്ണുകൾക്കലോസരമാകുന്നു .ആരാധകർഅനുസ്മരണത്തിനായിപൊയ്വാക്കുകൾക്ക് നിറംചാർത്തുന്നുപറഞ്ഞു…