Category: വൈറൽ ന്യൂസ്

കവിതയുടെ ‘ത്രയാ’ക്ഷരത്തിന് ഇന്ന് ജന്മദിനം!

കുറുങ്ങാട്ട് വിജയൻ ✍ ഓര്‍മ്മകള്‍ക്കെന്തു സുഗന്ധമെന്നുപറഞ്ഞ്…..മലയാളത്തിന്‍റെ നിളയില്‍ നീരാടുവാന്‍ വന്ന പൂന്തിങ്കള്‍…മലയാളത്തിന്‍റെ മാണിക്യവീണ……മലയാളത്തിന്‍റെ ശരദിന്ദു മലര്‍ദീപനാളം..മലയാളത്തിന്‍റെ മഞ്ഞള്‍ പ്രസാദം…..മാരിവില്ലിന്‍ തേന്‍മലര്‍ മാഞ്ഞുപോകില്ല…..രക്തശോഭമാം ആയിരം കിനാക്കളും പോയ്മറയില്ല…..ഓര്‍മ്മകള്‍ മേയുന്ന ഈ തിരുമുറ്റത്ത് ഒരുവട്ടമല്ല ആയിരം വട്ടം കാവ്യവസന്തമായി പ്രിയകവി മലയാളിയുടെ മനസ്സില്‍ നിറഞ്ഞു…

കേരളം ഒരിക്കലും അഴിമതിരഹിതമായിരുന്നിട്ടില്ല.

രചന : ജയരാജ്‌ പുതുമഠം.✍ അഴിമതിയുടെ പുതിയ പരിപ്രേക്ഷ്യങ്ങളുമായി പൊട്ടിവിടരുന്ന കൊച്ചുകേരളം കൗതുക കഥകളുടെ ചെപ്പുകൾ കിലുക്കിക്കൊണ്ടാണ് ഇപ്പോൾ പുലരികളെ ധന്യമാക്കുന്നത്.നോട്ടുകെട്ടുകളിൽ മാത്രമല്ല, കൊടംപുളിയിലും നറുതേനിലും തുടങ്ങി “ഈശാവാസ്യം ഇദംസർവ്വം”എന്ന ഉപനിഷത് സൂക്തങ്ങളെ മനസ്സാ വരിച്ച് ഋഷി തുല്യമായ നിഷ്ഠകളോടെ കൈക്കൂലി…

💧വമ്പെഴും വാഗ്ദാനത്തിൻ കൊമ്പുകളൊടിയുമ്പോൾ💧

രചന : കൃഷ്ണമോഹൻ കെ പി ✍ വശ്യസുന്ദരമാകും വിശ്വത്തെ ദർശിക്കാനായ്വിശ്വനാഥൻ തന്ന അക്ഷികൾ തുറന്നപ്പോൾവിസ്തൃത മഹോന്നത വിണ്ണിൻ്റെ പെണ്ണാകുന്നവിസ്മയ ധരതന്നിൽ വിതുമ്പലുയരുന്നൂവിസ്തരിച്ചോതീടിന നന്മകൾ ചെറുതായീവിസ്മരിക്കേണ്ടുന്നതാം തിന്മകൾ വലുതായീവനവാസികളായ മൃഗ സോദരർ മെല്ലേവെറുതേയൊന്നുണർത്തുവാൻ നാട്ടിലേക്കിറങ്ങുന്നൂവനത്തിൽ വസിക്കുന്ന ജനസഞ്ചയത്തിനെവടം കെട്ടി വലിച്ചൊരുമൂലയിലാക്കീടുന്നൂവലിയവർ ഭരണത്തെ…

പ്രണയത്തിന്റെ പുറം തോലണിഞ്ഞഏഴാമത്തെ വിശുദ്ധ പകലുകൾക്കൊടുവിൽ.

രചന : രെഞ്ചു ജി ആർ ✍ പ്രണയത്തിന്റെ പുറം തോലണിഞ്ഞഏഴാമത്തെ വിശുദ്ധ പകലുകൾക്കൊടുവിൽഒരുവൾക്ക് ഏട്ടാമതൊരു തെളിഞ്ഞ രാത്രിയെനേടിയെടുക്കുവാൻ കഴിയുകയെന്നാൽഅതൊരു പെണ്ണിന്റെയുള്ളിലെമുറിപ്പെട്ട നേരങ്ങൾക്കുള്ളമരുന്ന് കാച്ചല് കൂടിയാണ്.ഒന്നാമത്തെ രാത്രിയിലാണ് ചോര വറ്റിയ ചുംബനങ്ങളെകവിളുകളോട് ചേർക്കേണ്ടി വന്നത്,അടുത്ത പകലിൽ,ഉപ്പ് വറ്റിയ കണ്ണീർ ചാലുകളിൽചായം തേച്ച്…

പ്രിയപ്പെട്ട മാതാപിതാക്കളോട് ഒരു അപേക്ഷയുണ്ട്… 🙏

രചന : ജോളി ഷാജി✍ ദയവുചെയ്തു നിങ്ങളുടെ മക്കളെ അവർക്കു തിരിച്ചറിവ് ആകും വരെ ഒരിടത്തും ഒറ്റയ്ക്ക് ആകാൻ സമ്മതിക്കരുത്…ബന്ധു വീട്ടിൽ പോലും നിങ്ങൾ ഇല്ലാതെ അവരെ വിടരുത്… പ്രത്യേകിച്ച് പെൺകുട്ടികളെ….ട്യൂഷൻ, ഡാൻസ്, കരാട്ടെ തുടങ്ങി എന്ത് പഠിക്കാൻ വിട്ടാലും ഉത്തരവാദിത്തം…

അമ്മയെന്നാൽ…

രചന : ഷബ്നഅബൂബക്കർ✍ കറുപ്പ് വളർന്നു തളരുവോളംകരിപ്പിടിച്ച കാലത്തിലിരുന്ന്കറപറ്റാതെ കരളോട് ചേർത്ത്തട്ടിയുറക്കിയ മഹാ സഹനത്തിന്റെപേരായിരുന്നമ്മ…മിഴികൾ വലിച്ചു കെട്ടി നിദ്രയെ പടിയിറക്കിരാവെളുക്കുവോളം തൊട്ടിലാട്ടിയെനിക്ക്കൂട്ടിരുന്ന ക്ഷമയുടെ കടുപ്പമുള്ള പേരായിരുന്നമ്മ…രാഗലയങ്ങളോ ശ്രുതിതാളങ്ങളോയില്ലാതിരുന്നിട്ടുംഅത്രമേൽ മനോഹരമായി തരാട്ടിന്റെ ഈരടികൾമൂളും സ്വരലയത്തിന് കാലം നൽകിയമൊഞ്ചുള്ള പേരായിരുന്നമ്മ…അറച്ചു നിൽക്കാതെയെന്റെവിസർജ്ജ്യത്തിനഴുക്കു നീക്കിഅനിഷ്ടമില്ലാതെ ചേർത്തു…

രാഹു

രചന : സബീഷ് തൊട്ടിൽപാലം✍ ഉണ്ണിക്കുട്ടനെന്ന,ഉണ്ണികൃഷ്ണൻഅതിരാവിലെഇൻറർവ്യൂനായ് പുറപ്പെടവേപുറകിൽനിന്നുംമാതാവ് പത്മിനിവിളിച്ചു.മോനേ ,രാഹു കഴിയാനിനിയും പത്ത്മിനിറ്റ് ബാക്കിയുണ്ട്.അപ്പോഴേക്കും ഉണ്ണികൃഷ്ണൻപുറപ്പെട്ടു കഴിഞ്ഞിരുന്നു.ഒരു ജോലി ഉണ്ണികൃഷ്ണന്റെസ്വപ്നമായിരുന്നു.തലേന്നു കണ്ട പത്രപ്പരസ്യത്തിന്റെയടിസ്ഥാനത്തിലാണു യാത്ര .സ്കൂളിലെത്തിയപ്പോൾഉണ്ണികൃഷ്ണനെപ്പോലെഇൻറർവ്യൂനായിവന്ന,ഒത്തിരി ഉണ്ണിക്കുട്ടന്മാരുണ്ടായിരുന്നു.ഒരു പ്യൂൺ വന്നുപറഞ്ഞുഎച്ച് എം വരാൻപതിനഞ്ചു മിനിറ്റോളംവൈകുംരാഹു കഴിയണമത്രെ.കുറച്ചുകഴിഞ്ഞപ്പോൾകളഭക്കുറിചാർത്തിയകുടവയർഉണ്ടക്കണ്ണൻഎച്ച് എം വന്നു.ഇൻറർവ്യൂതുടങ്ങി.ആദ്യവിളിഉണ്ണിക്കുട്ടനെയായിരുന്നുഎച്ച് എംഉണ്ണിക്കുട്ടന്റെസർട്ടിഫിക്കറ്റ്പരിശോധിച്ചു.ബി.എഡ് ,…

വിയർക്കുന്ന മാലാഖ

രചന : നിസാർ മൂക്കുതല ✍ ‘മിടിപ്പ’റിഞ്ഞവർക്ക് വേണ്ടി…സഹതാപത്തിന്റെ നടുക്കടലിനുമേലെ,കാർമേഘങ്ങളുടെ ആകാശത്തവൾ മാലാഖയാണ്.വിയർപ്പിനും വിശപ്പിനുമിടയിൽ,പരക്കം പായുന്ന പെങ്ങളാണ്.നീതി നിഷേധത്തിന്റെ രണ്ടാംയാമത്തിൽ,നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞ്ഉറക്കപ്പായയിൽ ഉണർന്നിരിക്കാനൊരുങ്ങുന്നഭാര്യയും അമ്മയും ചേച്ചിയുമാണ്.എല്ലാം കഴിഞ്ഞ്,കാർമേഘങ്ങൾക്കിടയിലേക്കുള്ള മടക്കയാത്രക്കുള്ള ഒരുക്കമാണ്.സൂപ്രണ്ടിന്റെ സൂക്ഷിപ്പിലെവടിവൊത്ത സേവനത്തിൽ,പിഴവില്ലെന്ന് ഉറപ്പുവരുത്തിഉച്ചത്തിലുള്ള ഓർമ്മപ്പെടുത്തലാണ്.ടോക്കൺ നമ്പർ 25ടോക്കൺ നമ്പർ…

നോവായി വന്ദന

രചന : മധു നമ്പ്യാർ, മാതമംഗലം✍ നോവിന്റെ നോവിലും നിനവുകൾപോലവ നിത്യ വിസ്‌മൃതിയിൽ!ആണ്ടുപോം നിശ്ചയം മലയാളമണ്ണിന്റെ വിചിത്രങ്ങളാം മനോ-വ്യാപാരങ്ങളിൽ ഒന്നു മാത്രമായ്! നിരാകാരമില്ലാതെ നിയമംനിത്യവൃത്തിയിൽ മുഴുകവേമുനിഞ്ഞു കത്തുന്ന വിളക്കുംപയ്യെ കെട്ടു പോകും നിശ്ചയം! നിലവിളികളിലെ ഉൾവിളികൾകാണാതെ കാവ്യ സപര്യപോൽകാലത്തിന്നൊരേടിൽ വെറുംനോവായി മാറുന്ന…

വിട …🌹

ഷബ്‌ന ഷംസു ✍ സബ് ജയിലിന്റെ തൊട്ടടുത്താണ് ഞാൻ ജോലി ചെയ്യുന്ന താലൂക്ക് ഹോസ്പിറ്റൽ,മിക്കവാറും ദിവസങ്ങളിൽ പ്രതികളുമായി അത്യാഹിത വിഭാഗത്തിലെത്തുന്ന പോലീസുകാരെ കാണാറുണ്ട്. കൂടാതെ ആഴ്ചയിൽ ഒരു ദിവസം ഹോസ്പിറ്റലിലെ മെഡിക്കൽ ടീം ജയിലിൽ പരിശോധനയും നടത്താറുണ്ട്.ഇന്ന് രാവിലത്തെ വാർത്ത കേട്ട്…