കർഷകൻ. …. പള്ളിയിൽ മണികണ്ഠൻ
കടൽപോലും തിളപ്പിക്കും-കനൽവീഴ്ത്തി സൂര്യദേവൻ-നഭസിന്റെ നടുമുറ്റത്തുദിച്ചുനിൽക്കേ,കൊടുംതാപക്കരുത്തേറ്റ്വയൽമണ്ണിൽ കിതപ്പോടെകുതിക്കുന്നുണ്ടൊരു’കാള’ചകിതനായി.കുലം പോറ്റാൻ ഉടൽവേവും-വെയിൽച്ചൂടിൽ തളരാതെകുതിക്കുന്ന കരിങ്കാളയ്ക്കുടലിലെല്ലാംതഴമ്പുണ്ട്, വയൽമണ്ണി-ലതിരിട്ടുതിരിക്കുവാൻചളികോരിയൊരുക്കിയ വരമ്പുപോലെ.മഴക്കാലമൊഴിഞ്ഞു, തീ-വെയിലെങ്ങും പടർന്നിട്ടുംജലമൊട്ടും വലിയാത്തൊരരുവിപോലെകുതികുത്തിയൊഴുകുന്നു-ണ്ടനുദിനം കരിങ്കാള-ക്കരുത്തന്റെയുടലിലെ തപിച്ചസ്വേദംചെറുചുട്ടിത്തുവർത്തുകൊ-ണ്ടിടയ്ക്കിടെ വിയർപ്പൊപ്പിനെടുതായിട്ടൊരുശ്വാസം വലിച്ചുവിട്ട്പകപോലെ തപിപ്പിക്കുംപകലോനെയവൻ നിത്യംമന:ക്കട്ടിക്കുടകൊണ്ട് മറച്ചുനിർത്തും.ചളിച്ചേലിൽ ചെറുതൂമ്പ-കനത്തോടെ പതിക്കുംപോൽചുമയ്ക്കുന്ന സ്വരം കേൾക്കാം മുഴക്കമോടെവയൽച്ചാലിൽ തളംകെട്ടി-ക്കിടക്കുന്ന ജലംപോലെമിഴിക്കോണിലിരുതുള്ളിക്കലക്കം കാണാം.പുലർവെട്ടംപിറക്കുംമു-മ്പെഴുന്നേറ്റ് വയൽമണ്ണിൽകുലംകാക്കാനവൻ…