കർഷകനെന്നാൽ അതൊര് ആത്മഹത്യയുടെ പേര്.
രചന : ജെസ്റ്റിൻ ജെബിൻ ഇത്പ്രതിമകളുടെ കാലംഇന്ന്ആകാശം എഴുതപ്പെട്ടതുംസൂര്യൻവരയ്ക്കപ്പെട്ടതുമാണ് ദിനങ്ങൾപ്രതിമകളുടെകാൽചുവട്ടിൽതളിർക്കുന്നു വിത്തുകൾക്കിനിഗർഭപാത്രങ്ങളില്ല അവർക്കുള്ള ഉദരംകറുത്ത പ്രതലങ്ങളാൽവന്ധീകരിക്കപ്പെട്ടിരിക്കുന്നു ഇന്നും നനഞ്ഞില്ലമണ്ണും മനുഷ്യനും മരങ്ങളുംനാളെയാണ്കർഷക ദിനംഅന്നത്തിനായി മരിച്ചവൻ്റെആറാമാണ്ട് എന്നെ തൊടരുത്എൻ്റെദഹനേന്ദ്രിയമൊരുഉപ്പ് തിരയെ മെരുക്കുന്നു ഇത് പ്രതിമകളുടെ രാജ്യംഇവിടെകർഷകനെന്നാൽഅതൊര്ആത്മഹത്യയുടെ പേര്.