Category: വൈറൽ ന്യൂസ്

വേർപ്പുമണികൾ

രചന : ശ്രീകുമാർ എം പി✍ വേർപ്പുമണികളിൽവിരിയണം പൂക്കൾവേർപ്പുമണികളിൽവിളയണം കായ്കൾവേർപ്പുമണികളിൽവിലസണം സ്വപ്നംവേർപ്പുമണികളിൽവിളങ്ങണം വീര്യംവേർപ്പുമണികളിൽപടർന്നിടുമുപ്പിൽകലർന്ന കണ്ണീരിൻകദനമാറണംവേർപ്പുമണികളാൽതിളങ്ങണം മേനിവേർപ്പുമണികളി-ലഭിമാനിയ്ക്കണംവേർപ്പുമണികളി-ലഭിരമിയ്ക്കണംവേർപ്പുമണികളാ-ലലങ്കരിയ്ക്കണംവേർപ്പുമണികളാ-ലുണരുന്നു ലോകംവേർപ്പുമണികളാൽവളരുന്നു ലോകംവിയർക്കണം നമ്മൾവിലയറിയേണംനിലമറക്കാത്തപുതുജീവിതത്തിൻ.

കുഞ്ചൻ നമ്പ്യാരും ലൂയിസ് പാസ്ചറും പിന്നെ ഞാനും.

രചന : സജി കണ്ണമംഗലം ✍ പണ്ടുഞാൻ ലൂയിസ് പാസ്ചർ ജനിക്കുന്നതിൻ മുമ്പേപേപ്പട്ടിവിഷമേറ്റു മരിച്ചൂ ,വീണ്ടും വന്നുഞാനന്നു മരിച്ചിട്ടും മരിക്കാതിരിക്കുന്നജ്ഞാനധാരകൾ പഴഞ്ചൊല്ലുകളായീ മണ്ണിൽഞാനന്നു വിരൽ ചൂണ്ടിയനീതിക്കെതിരായി,മാനവസമൂഹത്തെക്കണ്ടുഞാൻ പുരാണത്തിൽനീതിയുമനീതിയും വേറിട്ടുകാട്ടാൻ കാലിൽഏതൊരു കവി ചിലമ്പണിഞ്ഞു ചൊല്ലൂ നിങ്ങൾ?അച്യുതൻ തന്നെപ്പോലും വിമർശ്ശിച്ചെഴുതുവാൻ;പച്ചയും കുത്തീ ഞാനെൻ…

അക്ഷരം

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍️ അക്ഷരമറിവായ്നാമെന്തിനുനേടി-യിന്നവനിയിലൊരഗ്നിയായിജ്വലിപ്പതിനെന്തേ..യാവതില്ല?!ആണ്ടുപോകുന്നുവോനമ്മൾ?അന്ധരായ് മൂകരായി!?അനീതികൾ കൊടികുത്തിവാഴവേ! അക്ഷരം ചൊല്ലികൊടുക്കുവോർ ,അധർമ്മവും ധർമ്മവും പഠിപ്പിച്ചിടേണ്ടവർ,അരുമക്കിടാങ്ങളിൻ,അരയഴിച്ചാനന്ദമേറുന്നു! നീതിയും നിയമവും ന്യായവും,നിലമറന്നൊറ്റുകാരാകുന്നു!വാക്കൊന്നു പ്രവർത്തിമറ്റൊന്നാകവേ,വാക്കിനുവിലയെന്തെന്നറിയാതുഴലുന്നു! വിശപ്പിൻബീജമുള്ളിൽവളരവേ,വിധിയെന്തെന്നു നിനച്ചിടാതെ,വിഹരിച്ചൊരുവൻ കാടിറങ്ങി.. പിന്നെ,നാട്ടുകൂട്ടത്തിൻവിധിയിലൊടുങ്ങിപോയവൻ!!ഇന്നലെകണ്ടൊരാമുഖംഓർമ്മയില്ലെന്നുചൊല്ലി!സാക്ഷികളേറയും”സാക്ഷ”യിട്ടുമറയുന്നു!(കൂറു)കുറഞ്ഞവർ(മാറി)നിന്നീടുന്നു! ഒരുപിടിയന്നത്തിനായ് ഉയിരുപൊലിഞ്ഞാരാ,ഒന്നുമില്ലാത്തവനു ഉലകിലിന്നും..നീതിയില്ലേ?!അവിശുദ്ധബന്ധത്തിനർത്ഥം,അളന്നുവാങ്ങിയക്കങ്ങളിരട്ടിച്ചിടുന്നു നീതി! ഇനിയുംജനിക്കും പുതുതലമുറക്കേകുവാൻ,ഇനിയെന്തുനന്മകൾ നമ്മളിൻകൈയ്യിൽ?!ആണ്ടുകളായ് അഭ്യസിച്ചിരുന്നവൻ,ആ മത്സരേജയിച്ചതില്ല!അക്ഷരമറിയാതരളിയിൽ വളർന്നവൻ!ആ…

നദിയൊഴുകുമ്പോള്‍

രചന : ബാബു ഡാനിയേൽ ✍ ഏതോകുന്നിന്‍ നെറുകയിലുറവയില്‍എന്നോവന്നു പിറന്നവന്‍ ഞാന്‍തത്തിക്കളിച്ചും പിച്ചനടന്നുംതാഴേ താഴ് വരതന്നിലെത്തി. ചാഞ്ചാടിയാടിക്കളിച്ചും മറിഞ്ഞുംകളകളംപാടിരസിച്ചും ചിരിച്ചുംസാമോദമാനന്ദനൃത്തമാടി പിന്നെകാലങ്ങളനവധി പോയ്മറഞ്ഞു ബാല്യകൗമാരങ്ങള്‍ പടികടന്നെന്നില്‍യൗവനമടിവെച്ചടുത്തുവന്നുവാനത്തെ നിലിമയെന്നിലലിഞ്ഞു-ഞാനാരും കൊതിയ്ക്കും സുമുഖനായി കൊഞ്ചിക്കുഴഞ്ഞും കുണുങ്ങിച്ചിരിച്ചുംകുറുനിരച്ചില്ലകള്‍ കാറ്റില്‍പ്പറത്തിയുംകടക്കണ്ണെറിഞ്ഞും മലര്‍ശരമെയ്തുംകാമിനിമങ്കമാരെത്തിയെന്‍ ചാരേ ആമലര്‍സായക മേറ്റെന്‍മനസ്സില്‍അനുരാഗവല്ലി തളിര്‍ത്തുവന്നൂ.ആരുംകൊതിക്കുന്നപെണ്‍കൊടിയാളവള്‍ആക്കൊച്ചുചില്ലയില്‍…

പൊന്നാട !.

രചന : പ്രകാശൻ വി ജെ ✍ “ഒന്നു പോന്നേടാ. കുറെ നാളായി അവന്റെയൊരു പൊന്നാടയും കൊണ്ടു നടക്കുന്നു !.” എന്റെ സുഹൃത്തെന്നെ എന്നും പോലെ ചീത്ത വിളിച്ചു. ഞാനാണെങ്കിൽ പൊന്നാടയണിയിക്കാൻ അർഹതപ്പെട്ടവനെ തേടി നടക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളായി !.…

ജെസ്സി സണ്ണി (68) ഹൂസ്റ്റണിൽ നിര്യാതയായി

ഫാ.ജോൺസൺ പുഞ്ചക്കോണം ✍ ഹൂസ്റ്റൺ: ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക അംഗവും, കാട്ടൂർ വലിയക്കാലയിൽ വീട്ടിൽ ശ്രീ വി.ടി. തോമസിൻറെയും ഏലിയാമ്മ തോമസിൻറെയും മകളും, ഓമല്ലൂർ തറയിൽ വീട്ടിൽ സണ്ണി സാമിൻറെ സഹധർമ്മിണിയുമായ ജെസ്സി സണ്ണി (68) ഹൂസ്റ്റണിൽ നിര്യാതയായി.…

ബലിതര്‍പ്പണം

രചന : ജയേഷ് പണിക്കർ✍ നിസ്വാർത്ഥ സ്നേഹത്തിന്നോർമ്മയിൽഞാനിന്നുമശ്രുകണങ്ങൾ പൊഴിക്കേഉൾക്കൊള്ളാനാവില്ലയിപ്പോഴുമൊന്നുമേസ്വപ്ന മോ സത്യമിതെന്നോ?ജീവിച്ചിരുന്നുവെന്നല്ല ഇപ്പോഴുംജീവിപ്പൂ നിത്യസ്മരണകളായ്അന്നമിതൂട്ടി സമൃദ്ധിയോടെയന്നുഇന്നിതായെല്ലാം തിരികെ നല്കാംഇറ്റു നീരേകി ഞാനേകുമീയന്നത്തിനിത്രവിലയുണ്ടെന്നോർത്തതില്ലഇന്നു മെന്നോർമ്മയിൽ കത്തിയെരിയുന്നുനഷ്ടമാം എന്നിഷ്ടമെല്ലാംഇത്തിരിയെള്ളു മീ പൂവുംഅരിയുമങ്ങെത്തൂകിൽ ഞാനിതാ ധന്യനായിമായ്വതില്ലാരുമേ മാനവരാശിയിന്നോർമ്മിക്കുംഇന്നുമീ പുണ്യരാവിൽ..

ചിത്തവൃക്ഷം

രചന : സുദേവ് ബി ✍ ആത്മാവുകൊണ്ടാത്മാവിലാ-നന്ദമനുഭവിയ്ക്കുന്നു.സുവ്യക്താത്മമതിൽമാത്രംസദാ സന്തുഷ്ടി,സംതൃപ്തി. ദ്രവ്യ, മന്ത്ര, ക്രിയാ, കാലശക്തികൾ സിദ്ധി നൽകിലുംപരമാത്മപദപ്രാപ്തി!പൂകാനുപകരിയ്ക്കില്ല മായാമയജഗത്തിലെസിദ്ധിയുംമായയാകുന്നുആത്മനിഷ്ഠനൊരിക്കലുംഅനുഷ്ഠിപ്പീലമറ്റൊന്നും സർവ്വേച്ഛയുമടങ്ങുമ്പോൾആത്മലാഭമുദിക്കുന്നുസിദ്ധിവാഞ്ഛാചിത്തമെത്താപരമാനന്ദരൂപത്തിൽ ചിത്തം ചിത്തമാകിൽ ദുഖം,സുഖമതുനശിക്കുകിൽ.ചിത്തമില്ലാതാക്കുവാനായ്തത്വബോധമിതേകുന്നു സുഖദു:ഖക്കൊടുംങ്കാറ്റിൽസമചിത്തത ധീരത !ചിത്തപർവ്വത മേൽക്കുന്നുഅൽപ്പനിശ്വാസവേഗങ്ങൾ ചിത്തനാശംസംഭവിച്ചമുക്തനിൽകണ്ടഭാവങ്ങൾവസന്തത്തിൻവിരിയും പൂ!ശോഭയേകുന്ന സ്വപ്നങ്ങൾ സരൂപചിത്തനാശത്തിൽചിത്തംവറുത്തവിത്തുപോൽമുളയ്ക്കില്ലതൊരിക്കലുംപശിമാറ്റാനൊരൗഷധം പ്രാരബ്ധങ്ങൾ ക്ഷയിപ്പിക്കാൻസഹായമേകുമെങ്കിലുംജന്മവാസനയേകില്ലവറുത്തചിത്തവൃത്തികൾ ശുഭാശുഭചിന്തയെന്നഇലകൾ സംസാരവല്ലിയിൽ,ശരീരമല്ലയോ,രാമഅതിൻവിത്ത്,…

റെസിഡന്റ്സ് വിസയില്‍ ഭാര്യയെ എങ്ങനെ യുഎഇയില്‍ കൊണ്ടുപോകാം?

നിങ്ങൾ അടുത്തിടെ യുഎഇയിലേക്ക് എത്തപ്പെട്ട പ്രവാസിയാണെങ്കില്‍ രാജ്യത്തെ റെസിഡൻസി, വിസ നടപടിക്രമങ്ങളെക്കുറിച്ച് വിശദമായി തന്നെ മനസ്സിലാക്കേണ്ടി വരുന്നു. യുഎഇയിലേക്ക് പുതിയ ജോലിക്കായി എത്തപ്പെട്ടവരാണെങ്കിലും ഒരു ബിസിനസ്സ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ വന്നവരാണെങ്കിലും എല്ലാ പേപ്പർ വർക്കുകളിലും സൂക്ഷ്മത പുലർത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്. മാത്രമല്ല…

ഇന്നലെയായിരുന്നു ആത്മഹത്യ

രചന : ടിൻസി സുനിൽ ✍ ഇന്നലെയായിരുന്നു ആത്മഹത്യന്നെ ദേ ഇപ്പൊ കൊണ്ടന്നേയുള്ളൂആളോള് അറിഞ്ഞു വരണേള്ളുഎല്ലാരും കണ്ണ് നിറച്ചുംചോപ്പിച്ചും മത്സരിക്കുന്നുണ്ട്അപദാനങ്ങൾവാഴ്ത്തുന്നു ചിലർ..ചിരിക്കാൻ കഴിയാത്തതൊരുഗതികേട് തന്നെഅല്ലെങ്കിൽ തന്നെജീവിച്ചിരിക്കുമ്പോൾ കിട്ടാത്തത്എന്തിനാണ് ചത്തുകഴിഞ്ഞിട്ടു..കിട്ടുണ്ണി – ന്റെ നായ കരയുന്നുണ്ട്വിശന്നിട്ടാവും അതോന്നെ കാണാഞ്ഞിട്ടോആകെ കൊടുത്തതിന്റെനന്ദി കാണിച്ച ഒരേയൊരു…