അമ്മ മനസ്സ്
രചന : ജോയ് പാലക്കമൂല ✍ ചന്തമില്ലാ മേനിയിന്നുചിന്തതേഞ്ഞ് കോലമായ്എന്തിനേറെ വിയർത്തുപണ്ടുമു –ടന്തിനീങ്ങും ചിത്തമായ് വാട്ടു കപ്പയ്ക്കൊപ്പമന്ന്ചുട്ടമീനതു തിന്നനാൾവട്ടമായിരുന്നു കുട്ടികൾചട്ടിയാകെ വടിച്ചനാൾ കാൽകുഴഞ്ഞ കാലമുണ്ട്മേൽമുറിഞ്ഞ നേരമുണ്ട്കാലമെല്ലാം ഓർത്തുവയ്ക്കാൻചേലുപോയ ചേലയുണ്ട് കല്ലുപോലെയുള്ള തമ്പ്രാൻവല്ലി കൂലി തന്നതും,പുല്ലുമേഞ്ഞ കുടിലിൽനിന്ന്മെല്ലെ മെല്ലെയുയർന്നതും നൊന്തുപെറ്റതെന്തിനാണ്എന്തിനാണ് കൂട്ടരേ,അന്തിയെത്തും കാലമിന്ന്വെന്തു…