സുദർശൻ കാർത്തികപ്പറമ്പിൽ* എത്രകാലങ്ങളായ് പാടുന്നുഞാനാത്മ-ചിത്രങ്ങൾ കോർത്തൊരീകാവ്യസൂക്തം!മിത്രങ്ങളൊത്തിരിയുണ്ടെങ്കിലുമായ-തത്രശ്രവിക്കുന്നോരിത്തിരിപ്പേർ!എന്തതിൻ കാരണമെന്നതൊന്നോർക്കവേ;ചിന്തയിൽ വന്നതിന്നുത്തരങ്ങൾ!ഇല്ല,മൊഴിയുന്നതില്ലതെൻ കൂട്ടരേ,ചൊല്ലലിലൊട്ടു വൈരുദ്ധ്യമുണ്ടാംഎങ്കിലും ചൊല്ലാതെചൊല്ലുന്നു ജീവിത-മങ്കലാപ്പിൽപെട്ടുഴന്നിടുമ്പോൾ!കാരസ്കരത്തിൻഗുണമൊന്നറിയുവാൻ,കാരസ്കരത്തെരുചിച്ചിടേണ്ടേ?നാവിൽ നുരച്ചീടുമക്ഷരസ്രോതസ്സിൻനോവിലുണ്ടെൻ ജീവജൽപ്പനങ്ങൾകേവലമിപ്രപഞ്ചത്തിൻ ശ്രുതിതാള,ഭാവനയ്ക്കപ്പുറമാണതോർപ്പൂ.ഒരോവരിയിലുമീലോകജീവിത-സാരങ്ങളല്ലീഞാൻ കോർത്തീടുന്നു!നേരേമിഴിതുറന്നാരൊന്നുകാണുവാൻനേരിലിക്കാവ്യത്തിൻ വ്യാപ്തി പാരം!ചുമ്മാതതൊന്നുരുചിച്ചുനോക്കീടുകി-ലമ്മിഞ്ഞപ്പാലിൻ മധുരമുണ്ടാംനിർമ്മമ ചിത്തത്തിൽ നിന്നുമൂറീടുന്നോ-രുണ്മയതിൽ നിറഞ്ഞങ്ങുകാണാംകാലത്തിൻ കയ്പ്പും മധുരവുമിന്നതിൻമേലങ്കിയായണിയിപ്പൂ,നേരിൽചേലൊത്തൊരായിരം സ്വപ്നങ്ങളാൽ നിജ,കോലംവരക്കുന്നു,നിത്യവും ഞാൻ!എന്തിനുവേണ്ടിയീയാത്രയെന്നങ്ങനെ,ചിന്തപൂണ്ടങ്ങിരിക്കുന്നനേരം,ദൂരെനിന്നെങ്ങോമുഴങ്ങിയെൻകർണ്ണത്തിൽചാരുതയോലുമൊരശരീരി!‘എല്ലാം മകനേ,യീജീവിതചക്രത്തിൻവല്ലഭമാർന്നൊരുജാലവിദ്യ’!‘ചില്ലുകൊട്ടാരത്തിലേറിവസിക്കുവോ-രല്ല,യെന്തുണ്ടുനിനച്ചിടുന്നു’!ഏവമന്നാമൊഴികേട്ടനേരം മുതൽആവിലമെല്ലാം മറന്നുദാരം,ജീവിതമാകുമീ,തോണിതുഴഞ്ഞുസദ്-ഭാവനാകാവ്യങ്ങൾ ഞാൻരചിപ്പൂ!സർവ…