മഹോത്സവം
രചന : സെഹ്റാൻ✍ മേളം മുറുകുകയാണ്.കോമരമുറയുന്നു.വഴിനിറയെരക്തവർണമാർന്നകടലാസുപൂക്കൾ.ആൾക്കൂട്ടം.ആരവം.തീവെയിൽ നാളങ്ങൾ.അമ്പലമുറ്റം നിറയുന്നചെമ്മൺധൂളി.വിയർപ്പുതുള്ളികൾ.പഴുത്തുപൊഴിയാൻവെമ്പുന്നഅരയാലിലകൾ.ചെരിഞ്ഞുപെയ്യുന്നഐവർനാടകശീലുകൾ.തിടമ്പേറ്റിയതലയെടുപ്പുകൾ.വെൺചാമരത്തലപ്പുകൾ.ആലവട്ടക്കണ്ണുകൾ.ആരോ പിൻതുടരുന്നുവോ?ഒരു ദാരികവേഷം.തെയ്യക്കോലം.ആകാശത്തും,ഭൂമിയിലുമല്ലാതൊരുകുരുത്തോലക്കാള.അസുരവാദ്യം.ദേശമൊരുചെണ്ടക്കോലിൽ നിന്നുംവിരിയുന്ന പൂവായ്കൈയാട്ടി വിളിക്കുന്നു.ഞാനോ,ഒരൊറ്റത്തുമ്പിയാവുന്നു.ചിറകുവിരിക്കുന്നു.ആകാശം ചുംബിക്കാൻപുറപ്പെടുന്നു.താഴെ ലോകംഅമ്പലമുറ്റത്തേക്ക്ചുരുങ്ങുന്നു.ചുവന്നു തുടുക്കുന്നു…🔴