പുനർജന്മം
രചന : വിഷ്ണു പകൽക്കുറി കാലത്തിന്റെ നൊമ്പരപ്പാടുകൾവരഞ്ഞിടുമ്പോൾഓർത്തുപോയിഞാനാ ദ്രൗപദിയെഇത്തിരിനേരം. കാഴ്ചവയ്ക്കുകയെന്നാൽഎന്നെത്തന്നെപൊതുനിരത്തിൽചിരിക്കുന്നരാക്ഷസകൂട്ടങ്ങളുടെബലിച്ചോറു പങ്കിട്ടെടുക്കുവാൻഇലയൊന്നു വേണം. അല്ലിതുകേൾക്കവെ നാട്ടാരെന്തുനിനച്ചീടുമെന്നോർത്തു ഞാനാശിരോവസ്ത്രങ്ങളഴിച്ചുകാട്ടി. പിന്നെയുംനഗ്നതയിലേയ്ക്ക്ഒളിയമ്പെയ്യുമ്പോൾതിരിച്ചറിഞ്ഞു ശപിക്കുവാൻ,ഞാനൊരുമുനിയോ,തപസ്വിനിയോ, അല്ലെന്നറിയുക. വാരിക്കൂട്ടിയശീലകൾമാറോടണച്ചും;എന്നുള്ളിലിരുണ്ടുകൂടിയകാർമേഘങ്ങളാൽമഴപെയ്തതും;ഭൂമിയിലമർന്നൊരുപിടിചാരമാകുവാൻമോഹിച്ചുപോയി. എന്നിട്ടും;എനിക്കായൊരുകൃഷ്ണനുംവന്നില്ല;മഴ തോർന്നപ്പോൾസദാചാരത്തിന്റെകനൽകെട്ടടങ്ങിയ വീഥിയിൽകെട്ടുപൊട്ടിയ പട്ടംപോലിന്നും;അഴിഞ്ഞുലഞ്ഞ കാർകൂന്തലുമായി, കാലമേ, കാത്തിരിക്കുന്നുഞാൻ.ആ കൃഷ്ണനെയൊന്നുകാണുവാൻ !