ഓണപ്പാട്ട്. …. Vinod V Dev
പൊന്നിൻചിങ്ങത്തേരേറിഓണനിലാവുവന്നേ…!പൂക്കൈത നാണത്തോടെ ഓണക്കോടിയണിഞ്ഞേ..!തുമ്പച്ചെടി താളംതുള്ളി പൂക്കാവടിയേന്തുന്നേ…!മുക്കുറ്റിപ്പൂ വിടർന്നേ …! കോളാമ്പിപ്പൂവിടർന്നേ..!ചിങ്ങത്തിരുവോണത്തന്നൽമാവേലിപ്പാട്ടുകൾപാടി…!കമുകിൻപൂനിര തിങ്ങിനിറഞ്ഞേ …!നെയ്യാമ്പലു കണ്ണുതുറന്നേ …!ഓണത്തപ്പൻ വരവറിയിച്ചേ ..!ഓണത്തപ്പൻ വരവറിയിച്ചേ …!ധർമ്മച്ച്യുതി പോയ്മറഞ്ഞേ …!സമ്പൽക്കൊടി പൊങ്ങിയുയർന്നേ …!തിരുവോണച്ചിറകുമുളച്ച്ഓണക്കിളി പാറിവരുന്നേ ..!മാമലനാടുണർന്നു വരുന്നേ …!വിനോദ്.വി.ദേവ്