കടൽ സൂര്യനോടുപറഞ്ഞത്. ….Binu R
കൂട്ടുകാരാ, ഞാൻകാണുന്നതെല്ലാം പൊന്നിൻചിരിതൻ ചിന്തകളാകുന്നൂ… ആരുമേയൊരിക്കലും നിനച്ചിരിപ്പതില്ലകടലിൻകയങ്ങളിൽ മാലിന്യങ്ങൾ സ്വപ്നത്തിലെന്നവണ്ണം, കുമിഞ്ഞുകൂടാതെമായയായ് മാറിമാറിപ്പോകുന്നത്… ഒഴുകിവരുന്നപുഴകൾ പറയുന്നൂവൃത്തിഹീനന്മാരാം മാനുഷരെല്ലാം മഹാമാരിതൻ പേടിയാലേ സ്വഭവനങ്ങളിൽകൂഞ്ഞിക്കൂടിയിരിക്കുന്നൂ.. അതിനാൽത്തന്നെ വിഴിപ്പുകളെല്ലാംഭദ്രമായി തൊടികളിൽത്തന്നെ കുഴിച്ചുമൂടുന്നുവെന്ന്, ഇനിയെങ്കിലുംവൃത്തി സംസാരത്തിലല്ലയെങ്കിൽ കൂടും കുടുക്കയുമടക്കം അലങ്കാരങ്ങളിൽ പോലും പെറുക്കിയെടുക്കാനാവില്ലെന്ന്… ഹേ, പ്രഭേ, നീ…