ശിൽപ്പഹൃദയം
രചന : ജിതേഷ് പറമ്പത്ത് ✍ പുതുജൻമമേകിയരാജശിൽപ്പീനീയെന്നെയെങ്ങിനെതൊട്ടറിഞ്ഞു…ശിലയായ്കറുത്തൊരെൻവ്യർത്ഥജന്മംനീയെന്നുമെങ്ങിനെസാർത്ഥകമാക്കി…മനസ്സിൽ വരച്ചിട്ടചിത്രമെന്നിൽചാരുതയോടെ നീവാർത്തിട്ടതെങ്ങിനെ…ശിലയിൽ മയങ്ങുമെൻശിൽപ്പഭാവംനീയേതു മിഴികളാൽകണ്ടറിഞ്ഞു…നിൻ കൈകളേന്തിയകൊത്തുളിയിന്നോരുമാന്ത്രിക ദണ്ഡെ-ന്നറിയുന്നു ഞാൻനോവുകളേകിയദണ്ഡനമൊക്കെയുംശിൽപ്പം പകർത്തുവാ-നെന്നറിയുന്നു ഞാൻ…നോവുകളേൽക്കാതെശിലകളീ മണ്ണിൽശിൽപ്പമാവില്ലെ-ന്നറിയുന്നു ഞാൻ…ശിൽപ്പിയ്ക്കൊതുങ്ങാത്തശിലകളീ ഭൂവിൽശിൽപ്പമാവില്ലെ-ന്നനുഭവമാണ് ഞാൻ…