ഇറങ്ങിപോവുമ്പോൾ…
രചന : രേഷ്മ ജഗൻ✍️ ശ്ശെടാ ഇതൊരു വല്ലാത്തചെയ്‌ത്തായി പോയി.ഇറങ്ങിപോവുമ്പോഴോരു വാക്കുമിണ്ടണ്ടേ.തിരിച്ചേൽപ്പിക്കാനായ് ചിലതുണ്ടായിരുന്നു.പൊതിഞ്ഞെടുക്കുമ്പോൾ ഇതും കൂടി എടുക്കാൻ പറയണമായിരുന്നു.വേറൊന്നുമല്ലഎന്റെ ഹൃദയം നിറഞ്ഞു നീ തന്ന ചിരി.ഒരുമിച്ചുണ്ട രുചി.ചങ്കിലെ പിടയ്ക്കുന്നൊരു കടൽഎന്റെ നെഞ്ചിലേക്കിറക്കിവച്ച ഭാരം.വല്ലാത്തൊരു ചെയ്ത്തായെടോഎന്റെ ചങ്കു പറിച്ചോണ്ട് പോയാമതിയായിരുന്നു.ഇതിപ്പോ ഇവിടെ കിടന്ന്…