19വർഷം
രചന : റഫീഖ് പുളിഞ്ഞാൽ✍ അവൾ വീട്ടിലില്ലെങ്കിൽമുറ്റത്ത് മരങ്ങളെല്ലാംഇലകൾ പൊഴിച്ചിടുംപൂച്ചക്കുഞ്ഞുങ്ങൾഅയലത്തെ വീട്ടിലേക്ക്ഓടിപ്പോകും.ചെടിച്ചട്ടിയിലെ പൂവുകൾതളർന്നുറങ്ങും,അടുക്കളയിൽനിന്നുംപാത്രങ്ങളുടെമുട്ടും പാട്ടുംകേൾക്കാതെയാവും.നിശബ്ദത കുടിച്ച്നെടുവീർപ്പുകൾ ഭക്ഷിച്ച്ഓർമകളിൽഞാൻമയങ്ങും..അവൾവീട്ടിലില്ലെങ്കിൽ ഉറക്കംഎന്റെ അത്താഴമാകും..പ്രഭാതംചുട്ടു പൊള്ളും വരേഅലസതയിൽഞാൻ മൂടിപ്പുതയ്ക്കുംപത്രം ഉമ്മറത്ത്ഏറെ നേരംകിടന്നുറങ്ങും..മധുരം കൂടിപോയതിന്സുലൈമാനിയിൽ നിന്നുംതേയിലപ്പൊടികൾകണ്ണു മിഴിച്ചു നോക്കും.വീടാകെ അടച്ചു പൂട്ടിയഒരു മൗനത്തിനൊപ്പംപിന്നെ ഞാൻ ഇറങ്ങിനടക്കും..