നഷ്ടവസന്തം
രചന : ഷാഫി റാവുത്തർ ✍ ദുരിതം തലയ്ക്കുമേലെങ്കിലും മൃദുലമാംകരുതലിൻ കരമുണ്ട്അരികിലായ് കനിവുമായ്വിരസമാം ജീവിതമരുവിലാണെങ്കിലുംഅരുമയായെത്തുന്നഓർമ്മകൾ കൂട്ടിനായ്…ഹൃദയതാളത്തിന്റെധ്വനികൾക്കു മേലെയായ്‌സൗഹൃദം നൃത്തംചവിട്ടിയ നാളുകൾമധുരം പല നാവിലൊന്നിച്ചുമന്ത്രിച്ച ബാല്യക്കലമ്പലിൻമധുവൂറുമോർമ്മകൾ…മനസ്സുകളൊട്ടിച്ചമനുഷ്യർ,മതങ്ങളിൽമാത്സര്യമില്ലാതെമോദം നുകർന്നവർമണ്ണിൽ പദമൂന്നിമണ്ണിൽ വിയർപ്പിറ്റിമണ്ണിൽ വസന്തംമരിക്കാതെ കാത്തവർഅക്കങ്ങളേറിയആശയക്കടലുകളിൽആവേശത്തോണിയിൽഅക്കരെയ്ക്കെത്തിയോർഅക്ഷരം നട്ടുനനച്ച പാടങ്ങളിൽഅക്ഷരത്തെറ്റിന്റെകളകൾ പറിച്ചവർഇല്ലായ്മകൾ നിറയുംവല്ലങ്ങളേറ്റി നാംവല്ലായ്മയില്ലാതെഉല്ലാസമുണ്ടവർ…ബാല്യം മനസ്സിന്റെഉത്സവമാണെന്നുജീവിതം കൊണ്ടുവരച്ചിട്ട…