പ്രണയകൗമുദി
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഒരു ഗാനംഞാൻ പാടാമിനിയും,അരുമസഖീ,നീവന്നാൽഒരു പൂമുത്തം നൽകാമിനിയുംകരളുപകുത്തേതന്നാൽപ്രണയം പൂക്കും മുകിലിൻ കൂട്ടിൽ,കനവുകളൊന്നായ്കാണാൻ,ഭ്രമരംപോൽ നീയണയൂമുന്നിൽ,പ്രമദവനങ്ങൾ താണ്ടിഹൃദയം കൊണ്ടൊരുഗാനം മൂളാം,മധുരശ്രുതികൾ മീട്ടിഅതു കേൾക്കാനായണയൂ,വേഗംവിധുമുഖി,നീയെൻ ചാരേകദനത്തിൻ കാർമുകിലും മൂടി,ഹതഭാഗ്യൻ ഞാനമലേ;ക്ഷിതിയിൽ കണ്ണിമതെല്ലും ചിമ്മാ-തതിലോലം നിലകൊൾവൂദിനമോരോന്നു പിറക്കുമ്പോഴും,മനസ്സിന്നുള്ളിൽ മഹിതേഅനുരാഗപ്പൂങ്കുളിരായ് നീയേ,പനിമതിപോലെത്തുന്നു!അറിയാതാത്മസ്‌മൃതികൾ പൂകി,നിറഹൃദ്‌തന്തി തലോടി,കനവുക,ളോരോന്നോരോന്നുംക-ണ്ടനിശമിരിക്കുന്നീഞാൻ.