മധു നുകരാനായ്
രചന : മംഗളൻ കുണ്ടറ ✍️ മലരായെന്നിൽ നീ വിടരാനായിമധുപൻ ഞാനിന്നണയുകയായിമധുനുകരാൻ ഞാൻ വരവായിമലരേ നീ മധുചഷകവുമായി. നിൻമേനിയിൽ ഞാൻ ചേർന്നായിനീയൊരു പ്രണയക്കനിയായിമലരേ നിന്നധരങ്ങളിലായിമധുരം നുകരാനും കൊതിയായി. മാനം മുകിലാൽ നിറയുകയായ്മഹിരൻ പോയി മറയുകയായ്മാനമിരുണ്ടു കറുക്കുകയായ്മാരുതനോടിയണയുകയായ്.. നിന്നിൽ ഞാനിന്നൊളിക്കുകയായ്നീയോ എന്നിൽ ലയിക്കുകയായ്ആഹാ!…