എന്റെ ഗ്രാമം
രചന : പി എം വി ✍ തെക്കും വടക്കും കിഴക്കും പടിഞ്ഞാറുംകുന്നും മലയും മരങ്ങളുമായ്,പച്ചത്തഴപ്പിന്റെ ചുറ്റുമതിലുള്ളസുന്ദരി ഗ്രാമം ‘കറ്റെട്ടിക്കര’!(പൊന്മണിക്കറ്റകൾ കെട്ടും കരയെന്നോ,കൊറ്റികൾ കൂട്ടമായെത്തുന്നതോ,കൊട്ടിയൂരപ്പന്റെ ക്ഷേത്രസാന്നിദ്ധ്യമോ,കാട്ടിക്കറുപ്പാ൪ന്ന കാടുള്ളതോ?എങ്ങനെ വന്നു സ്ഥലനാമമെന്നതി-നില്ലൊരു നിശ്ചയം പൂ൪വിക൪ക്കും.ഗോത്രസംസ്കാരത്തിൻ തൊട്ടിലിൽ കാലത്തിൻധാത്രിമാ൪ പോറ്റി, വള൪ന്നതാവാംകാടിന്റെ നാഡിയിൽ പിന്നീടു…