Category: സിനിമ

പ്രകൃതീ മനോഹരീ

രചന : മംഗളൻ കുണ്ടറ✍ ആദിത്യൻ കുന്നുകൾക്കപ്പുറംവന്നിങ്ങ്അരുണോദയാംശുക്കൾവർഷിക്കവേപലവർണ്ണ മലരുകൾ പുൽകിസൂര്യാംശുക്കൾപരിമളംപേറി മഞ്ഞിൽ-ക്കുളിക്കേ..പലകോടി വർണ്ണങ്ങൾ വിതറിയാ-രശ്മികൾപവിഴ നദിയിൽ ചേർക്കുംവിസ്മയങ്ങൾ!മഴയിലും മഞ്ഞിലുമരുണന്റെരശ്മികൾമാറി മാറി മെല്ലെ മുത്തമി-ട്ടൊരുനേരംമാരിവിൽ വിസ്മയ സപ്തവർണ്ണങ്ങളാൽമാനത്ത് പലവർണ്ണച്ചാരുതചാർത്തുന്നു!കുയിലമ്മപ്പെണ്ണിനെ മാടി വിളി-ക്കുവാൻകൂകുന്നു പ്രണയത്താലാൺ-കുയിൽപ്പാട്ടൊന്ന്കൂട്ടത്തോടെങ്ങോട്ടോപായുന്നു പറവകൾകൂട്ടം തെറ്റിപ്പോയ പെൺപക്ഷി-പ്പാട്ടൊന്നും!അരുവിയിൽ വെള്ളം കുടിക്കുന്നുപറവകൾഅവയുടെ ചിറകടി, കലപില-പ്പാട്ടുകൾഅരുചേർന്ന്…

അഭേദങ്ങള്‍

രചന : Shangal G T ✍ അന്ന്-വെയില്കൊണ്ട്മഴകൊണ്ട് നടക്കും ഉടലുകള്‍വീടെത്തുമ്പോളോര്‍ക്കുംഉടലാരുടേതെന്ന്..?കാറ്റ്അഹംബോധങ്ങളുടച്ച്എല്ലാം വല്ലാതെകൂടികുഴയുന്നല്ലോയെന്ന്..ചരിത്രമാകെ കൂടികുഴയുന്നെന്ന്..ബുദ്ധനും ക്രിസ്തുവും കൂടികുഴയുന്നെന്ന്..ഞാനും നീയും കൂടികുഴയുന്നെന്ന്..അന്ന്-വാമനന്‍ ചവിട്ടിതാഴ്ത്തിയ ശിരസ്സ്കുരിശില്‍ മുള്‍മുടിചൂടിവരുംആടും ആട്ടിടയനുംശരീരം വെച്ചുമാറി രസിക്കുംപുഴയും മലയുംകണങ്ങള്‍ പങ്കുവച്ചു കളിക്കുംപ്രതിയെ തൂക്കാന്‍ വിധിച്ച്നിയമപുസ്തകങ്ങളടച്ച്ചമയങ്ങളാകെയഴിച്ച്ന്യായാധിപന്‍തൂക്കുമരത്തിലേക്കു സ്വയം നടന്ന്ആരാച്ചാരിലേക്കു മറയുംഅഭേദകല്‍പന വായിച്ചെടുത്ത്ആരാച്ചാര്‍…

പ്രണയക്കൂട്

രചന : രാജു കാഞ്ഞിരങ്ങാട്✍ തൂക്കണാം കുരുവിയുടെകൂടുപോലെതൂക്കിയിട്ടൊരുകൂടുണ്ട് നമ്മുടെയുള്ളിൽമനസ്സിൻ്റെ മച്ചിൽ തൂക്കിയിട്ടപ്രണയക്കൂട് ചുണ്ടിൻ്റെ ചരിവിലും,ചുരത്തിലുംവച്ച്ചുംബനത്തിൻ്റെ പൊള്ളുന്നകുളിരിൽഎത്ര വിയർത്തു വിറച്ചിട്ടുണ്ട് നാം നിൻ്റെ തൃഷ്ണയുടെകൃഷ്ണമണികളിൽആഴമുള്ള ആകാശവുംഅലതല്ലുന്ന സമുദ്രവും. നിൻ്റെ ഗൂഢമായ ചിരിയിലെഗാഢമായ പ്രണയം ഞാനറിയുന്നുമൗനം കൊണ്ട് നീ തീർത്തവാക്കുകളാണ് കവിതകൾ നാം നമ്മുടെ…

*ഗാനം-8*

രചന : അഭിലാഷ് സുരേന്ദ്രൻ ഏഴംകുളം* ✍️ കാട്ടുനെല്ലിച്ചില്ലയിലെ ചാഞ്ഞകൊമ്പിൽകൂട്ടിനുള്ളിലിരുന്നൊരു കുഞ്ഞുപക്ഷികുഞ്ഞിച്ചുണ്ടും കീറിയതാ ചിലയ്ക്കുന്നുഅമ്മക്കിളീ!അമ്മക്കിളീ! എങ്ങുപോയി(കാട്ടുനെല്ലി) ഇല്ലിക്കാടിനുള്ളിലുറങ്ങുന്ന തെന്നൽഅല്ലലതു കേട്ടു പെട്ടെന്നുണർന്നല്ലോനെല്ലിമേലെ ചെന്നുപിന്നെ ചൊല്ലിടുന്നുഅല്ലൽ വേണ്ട മക്കളേ! ഞാൻ ചെന്നുനോക്കാം(കാട്ടുനെല്ലി) കുന്നിലില്ല താഴെയില്ല വാനിലില്ലാപിന്നെക്കാറ്റു വീശിച്ചെന്നു നോക്കിയപ്പോൾകാട്ടുചോലത്തീരത്തുള്ള മാവിൻകൊമ്പിൽപാട്ടുമറന്നിരിപ്പല്ലോ അമ്മക്കിളി(കാട്ടുനെല്ലി) പോരൂ!…

കതിവന്നൂർ വീരൻ

രചന : അജികുമാർ നാരായണൻ✍ മലനാടിൻ മാനം കാക്കാൻമലങ്കാറ്റായി കുതിച്ച് ,കുടക് പാളയത്തിലിരച്ചുകയറിശത്രുസംഹാരമാടിയവൻമന്ദപ്പൻ!കതിവനൂരിന്റെ വീരമകൻ! ദാഹനീർ യാചനയുടെമറുപുറങ്ങളിൽഎണ്ണക്കാരിയുടെ സൗന്ദര്യഭ്രമത്തിൽഉപാധികളോടെയുള്ളൊരുപാണിഗ്രഹണത്താൽകുടകിന്റെയും , മലനാടിന്റെയുംവശ്യസൗന്ദര്യങ്ങളെ ലയിപ്പിച്ചവൻ ! ചരിത്രമായിത്തീർന്നപടക്കുതിപ്പിന്റേയും,പടക്കിതപ്പിന്റേയുംനേരറിവാർന്നവൻ.ചതിക്കപ്പെട്ടു മരണം വരിച്ച്വീരേതിഹാസം രചിച്ച ധീരൻ ! ചെന്തലയോന്തിന്റെവഴിമുറിച്ചോട്ടത്തിൽചെമ്മരത്തിയാം പാതിയുടെ അടയാളവിലക്കുകളുടെശാപവചനങ്ങളിലുംതളരാതെയുറച്ചപോരാട്ടവീര്യം ! ജേതാവായിട്ടു പീഠമേറിയിട്ടുംമുദ്രാംഗുലമറ്റവന്റെജന്മാഭിമാനപ്പെരുമയുടെമോതിരവിരൽ…

കേഴുന്ന കേരളം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ ഒരു കൈയിൽവടിയുണ്ടു,മറുകൈയിൽ വടിവാളു-ണ്ടടിയെടാ,വെട്ടടാ,പൊന്നുമോനേ…അതിരുകടന്നുള്ള ചിലരുടെയാഹ്വാനം,മതിമതി,യിനിയതു കാണാൻവയ്യേ!ഗുണ്ടകൾ ചുറ്റിനും മുറ്റിത്തഴയ്ക്കവേ-യുണ്ടാമോ,ശാന്തിയൊട്ടെങ്ങാൻ നാട്ടിൽ?ചുടുചോരയൂറ്റിക്കുടിച്ചു തിമിർക്കുന്നവിടുവായൻമാരല്ലോ രാഷ്ട്രീയക്കാർ!അവരുടെ കൈകളിലിക്കൊച്ചുകൈരളി-ക്കാവുമോ കീർത്തിമത്തായി മാറാൻ?ഒരു ജാതിയൊരുമത,മൊരുദൈവം മർത്യനെ-ന്നൊരുനാൾശ്രീ തിരുവള്ളുവരുചൊല്ലി!അതു പുനരീ,മലയാളക്കരയിലാ-യെതിവര്യൻ ശ്രീ നാരായണനും ചൊല്ലി!ജാതി മതങ്ങളെപ്പാലൂട്ടിപ്പോറ്റുന്ന,വ്യാധൻമാർ രാഷ്ട്രീയക്കോമരങ്ങൾ,കുതികാലുവെട്ടും ചതിയുമായ് പിന്നെയുംതുടരുകയല്ലീ കരാളനൃത്തം!മാനവസേവനമല്ല…

ഭ്രൂണഹത്യ

രചന : ഷബ്‌ന അബൂബക്കർ✍️ ജീവ ശാസ്ത്രത്തിന്റെ ക്ലാസിലൊരുനാളിൽജീവനുണ്ടാകുന്ന കഥ പറഞ്ഞു.കറുത്ത പ്രതലത്തിൽ ഗർഭസ്ഥശിശുവിനെചേലോടെ മാഷും വരച്ചു തന്നു. വരച്ചിട്ട ചിത്രത്തെ മായ്ക്കുവാനന്നേരംകണക്കു മാഷിന്റെ കരങ്ങളെത്തി.ഇന്നിന്റെ ചെയ്തികൾ കാണുമ്പോളെന്നുള്ളിൽആ കാലം വെറുതെ മിന്നിമാഞ്ഞു. വെറുമൊരു ചിത്രത്തെ മായ്ക്കുന്നതുപോലെനിസാരമാം മട്ടിൽ തുടച്ചുനീക്കി.സ്വാർത്ഥമാം ജീവിത…

തുറന്നകണ്ണിൽ വെളിച്ചമില്ലാത്തവർ (ഗദ്യ കവിത)

രചന : സുരേഷ് രാജ്.✍ എന്നിൽ പ്രണയമുണ്ട്പകരുവാനൊരു ഹൃദയം തേടണംജാലകവാതിലൂടെ മെല്ലെ ഞാൻ നോക്കിഅരുണകിരണങ്ങൾ പതിഞ്ഞൊരുമഞ്ഞുത്തുള്ളി കാണാൻ.ആരോപ്പറഞ്ഞുവിട്ടപ്പോലൊരുകാറ്റെന്നിൽ തഴുകിപ്പറഞ്ഞു.പോരുക മധുരമായൊരു ഈണം തേടാംഅകലെ മുളം കാടുകളിൽ ചെന്ന്.പതിവായി വന്ന പൂങ്കിയിലുംപാടിപ്പറന്നുപ്പോയി.മൂകതയിലെ പേക്കിനാവുപ്പോലെഞാനൊന്നനങ്ങാനാവാതെ മിഴിനനച്ചു.ശരീരത്തിൻ്റെ പ്രാഥമിക കർമ്മങ്ങൾഞാനറിയാതെ നിത്യവും നടക്കുന്നുണ്ട്.വൈകിയെത്തുന്ന പരിപാലികയിൽഈർഷ്യതയുടെ ചലനം…

♣️രാവിന്റെ സന്തതികൾ ♣️

രചന : വിദ്യാ രാജീവ് ✍ രാവിന്റെ മടിത്തട്ടിലുണരും നിശാപുഷ്പങ്ങളും,നീലവാനിലെ വെണ്മപൂത്തൊരു അമ്പിളിപ്പൂവും മഹിയെ സുന്ദരിയാക്കീടുന്നു.രാഗാർദ്ര ഗീതം പാടും ചീവീടിൻശബ്ദഘോഷവുംഇണതേടുന്നമണ്ഡൂകങ്ങൾഉതിർക്കും നാദവീചിയുംമഴതോർന്നൊരു രാവിന്റെഅഴൽ മാറ്റിയെടുക്കുന്നു.അപ്പോഴും തെരുവുകൾ തോറുംസന്താപം പടരുകയല്ലോ.കനലെരിയും ഇടനാഴികളിൽകണ്ണീർമഴ പൊഴിയുന്നു.തെരുവോരം നായകൾ ചേർന്ന്തേർവാഴ്ച്ച നടത്തുന്നു,കൊതുക് ആർത്തുമദിക്കും രാവിൽനിദ്രയ്ക്കായ് കേഴുന്നിവിടെ,അഭയാർത്ഥികളായലയുന്നതലചായ്ക്കാൻ ഇടമില്ലാത്തോർ.എരിയുന്ന…

കളിപ്പൊയ്ക

രചന : സ്വപ്ന. എം. എസ് ✍️ ഉമ്മറകോലായിലിരുന്നു ഞാനെൻകളിവീടുകെട്ടികളിച്ചിടുമ്പോൾതെക്കെന്നു വന്നൊരാ കൂട്ടരുംചാരുബഞ്ചേൽനിരന്നിരുന്നുആടിയുലയുന്നപല്ലുകൾ കാട്ടികുംഭയുംതടവികൊണ്ടു മൊഴിഞ്ഞീടവേ..കോങ്കണ്ണിയല്ലവൾ ചട്ടുകാലിയല്ലവൾമുട്ടറ്റംമുടിയേറെയുണ്ടെങ്കിലുംഇല്ലത്തെഅടുക്കളയിൽ ചേക്കേറിടാൻപെണ്ണവളിതുമതിയെന്നു ചൊല്ലീടവേ …ആർപ്പുംകുരവയുമില്ലാതെനെയ്ത്തിരിവെട്ടത്തിൽപുടവയുംകൊടുത്തനേരംഇമവെട്ടാതെ ഒഴുകുന്ന കണ്ണീർകണങ്ങളുംകൊണ്ടുവായോധികനാംപതിയുടെ കൈപിടിച്ചവൾഗൃഹപ്രവേശം ചെയ്യവേഏറ്റുവാങ്ങിദുരന്തങ്ങളോരോന്നായ്കൊല്ലംകൊല്ലംപിറന്നോരോ ഉണ്ണികളുംദുരിതങ്ങളുംപേറി എണ്ണ പുരളാത്ത മുടിയുമായ്അടുക്കളകോലായിരുന്നുകണ്ണീർവറ്റിയമിഴികളോടെഒട്ടിയവയറുമായികളിപ്പൊയ്കയായ് മാറുന്നവൾ ദിനം പ്രതി.