Category: സിനിമ

🌹താലോലം🌹

രചന : വിദ്യാ രാജീവ് ✍️ താലോലം താലോലം പാടിയുറക്കാംഎൻ പൊന്നു കുഞ്ഞേ കുരുന്നുപൂവേ..നിൻ പാൽ പുഞ്ചിരി കാണുവാനല്ലോഇന്നീയമ്മ കാത്തിരിപ്പൂ..താമരപ്പൂവിൻ ശോഭയല്ലോ പൊന്നേ..പാരിജാതത്തിൻ സുഗന്ധമല്ലോ…പാൽവെണ്ണയുണ്ണേണം അമ്പിളിമാമനെ കാണേണം..അമ്മിഞ്ഞപ്പാലിനായ് ചിണുക്കവും കാണേണം..താലോലം താലോലം പാടിയുറക്കാം..എൻ പൊന്നു കുഞ്ഞേ കുരുന്നു പൂവേ..അച്ഛന്റെ നെഞ്ചിൽ ചാഞ്ഞുറങ്ങേണം..അമ്മ…

മായാസ്പർശം

രചന : ശ്രീകുമാർ എം പി✍ സ്പർശം ! അതിലോല സുന്ദര സ്പർശം!നീല നിശീധിനി വിളങ്ങി നിന്നുനിശാപുഷ്പഗന്ധങ്ങൾ പെയ്തിറങ്ങിനീൾമിഴി വിടർത്തി താരകങ്ങൾനീന്തിത്തുടിയ്ക്കുന്നു വർണ്ണസ്വപ്നം !സ്പർശം ! അതിലോല സുന്ദര സ്പർശം!കാവ്യ കരാംഗുലിയാത്മാവിൽ തൊട്ടുതഴുകിയുണർത്തുന്ന സ്പർശം !അരികത്തിരുന്നു തലോടിയുണർത്തുംദിവ്യപ്രണയിനി നീ !അതിലോല സുന്ദരസ്വപ്നത്തിൽ…

പുഴയായ എനിക്കും പറയാനുണ്ട്.

രചന : ബിനു.ആർ. ✍ പുഴയായഎനിക്കുംപറയാനുണ്ടൊരു-പാടൊരുപാടുകഥകളും കാര്യങ്ങളുംകണ്ണുപൊട്ടന്മാരും ബാധിരരുമുള്ള നാട്ടിൽരാജാക്കന്മാരെന്നു പറയുന്നവരെല്ലാംപരസ്പരം തിരിഞ്ഞുനിന്നുകൊഞ്ഞനംകുത്തിത്തുടങ്ങിയ നാട്ടിൽതലക്കുമുകളിൽ ജലബോംബുമായ്പാതിരാവുകൾ പാതിമയക്കത്തിൽജലമർമ്മരങ്ങൾകേട്ടു ഞെട്ടിയുണരുന്നനാട്ടിൽനീതിനിയമപീഠങ്ങൾ തെളിവുകളുംസാക്ഷികളുംകിട്ടാതെ അമ്പരപ്പുകളിൽ കൺമിഴിഞ്ഞുഅനീതികളിൽ നീതിപറയുന്നനാട്ടിൽപണത്തിൻമീതെ പരുന്തും നീതിനിയമങ്ങളുംപറക്കാത്ത,തോന്നിയവർക്കൊക്കെതോന്നിയതെന്തും ഭ്രാന്തമായ്ചെയ്യാവുന്ന നാട്ടിൽവിശാലമായ വഴിത്താരകളുണ്ടായിട്ടുംഅവയെല്ലാം മണ്ണിട്ടുനികത്തിറിസോർട്ടുകളും മണിമന്ദിരങ്ങളുംപണിതതിലിരുന്നു വിദേശമല്ലാത്തപട്ടയുംപട്ടങ്ങളും പണിയുന്നവരുടെ നാട്ടിൽവീട്ടിലെയും നാട്ടിലെയും അഴുക്കുകളും…

പൂവില്ലാത്ത കൊന്ന.

രചന : അഭിലാഷ് സുരേന്ദ്രൻ ഏഴംകുളം ✍ കാഞ്ചനകാന്തി മറഞ്ഞ കണിക്കൊന്നേകാലമടർത്തിയോ പുഷ്പമെല്ലാംശേഷിക്കും നാളുകളെത്രയെന്നാലതുശീർഷകമാക്കിയ കാവ്യമുണ്ടോ മോടിയിൽ പൂത്തൊരു സുന്ദരകാലത്തുമേടമാസപ്പൊൻപ്രഭാതങ്ങളിൽഒത്തിരിപ്പക്ഷികൾ തന്ന തേൻ മാധുര്യംഓർത്തു നീയിന്നേതു പാട്ടെഴുതും എന്നുമാ സൗരഭ്യം നിന്നിൽ നിറഞ്ഞിടുംഎന്നോർത്തിരുന്ന വിഷുപ്പക്ഷിയുംഇന്നുനിൻ ചിത്രമിതിങ്ങനെ കാണുമ്പോൾഅന്നത്തെപ്പാട്ടു മറന്നതെന്തേ കാഴ്ചയൊരുക്കുവാനിത്തിരിപ്പൂവിനുകാത്തുനിൽപ്പില്ലാരുമിന്നു കൊന്നേകത്തുന്ന…

കലികാലം.

രചന : അമ്മു കൃഷ്ണ✍️ ദുരിതത്തിന്നിടവഴിയോരംകനൽപാത വിതച്ചൊരു കാലംകൺമുന്നിൽ പൊയ്മുഖങ്ങൾനടമാടി തെയ്യംതാരാനോവേറിയുരുകിയ നെഞ്ചിൻഅലതല്ലിയൊഴുകിയ പാട്ടിൽനിറവോടെ പേക്കോലങ്ങൾതിറയാടി തെയ്യംതാരാ…കരകാണാജീവിതയാനംചുടുകാറ്റിൽ ഒഴുകും നേരംകലിയോടെ കോമരങ്ങൾഉറഞ്ഞാടി തെയ്യംതാരാ…കലികാലകുന്നിൻ മുകളിൽകരിപുരളും കനലിൻ ചൂടിൽനിറവോടെ തോറ്റങ്ങൾകളിയാടി തെയ്യംതാരാ…പുതുമണ്ണിൽ ഉറവകൾ താണ്ടിപുതുനാമ്പിൻ തളിരില തേടിഇടനെഞ്ചിൽ സ്വപ്നങ്ങൾനിറഞ്ഞാടി തെയ്യംതാരാ…

ആർക്കോവേണ്ടി

രചന : ശ്രീരേഖ എസ്* ഒറ്റപ്പെട്ടവരുടെ ഗദ്ഗദങ്ങളിൽഉള്ളിലെ സങ്കടകണ്ണീരിൽ റോസാച്ചെടികൾതഴച്ചുവളർന്നു പുഷ്പിണിയാകുന്നു.കാഴ്ചക്കാർക്ക് അപ്പോഴുംനയനമനോഹരിയാണവൾ.മൊട്ടിട്ടു നിൽക്കുന്ന ചെടിയെമുള്ളിനെ മറന്ന്, അവർ താലോലിക്കുന്നു.അവരുടെയുള്ളിലെ ഹൃദയരക്തത്താൽകടുംചോപ്പുനിറം ഇതളുകളിൽസുന്ദരചിത്രം വരയ്ക്കുമ്പോൾഹാ.. നോക്കുന്നവർക്കെന്തു രസം.. !ഇളകിമറയുന്ന സങ്കടക്കടലിൽഅറ്റുപോകാത്ത വേരുകളിൽചെടികൾ വീണ്ടും പൊട്ടിമുളയ്ക്കുന്നുആർക്കോ ഇറുത്തെടുക്കാൻവേണ്ടി മാത്രം!തണുത്തുറഞ്ഞ മനസ്സിന്റെവിഷാദഗീതത്തിൻ ചൂടിൽവാടിത്തളർന്ന ചെടികളിലെപഴുത്തയിലകൾ…

നീലവാനിലെ നിശാഗന്ധി.

രചന : രാമചന്ദ്രൻ, ഏഴിക്കര* ആമല,യീമല,പെരുമല,യൊരുമല,മാമലമേലൊരു പൊൻ തിങ്കൾ…ആടിയുലഞ്ഞു നിരന്നു വരുന്നൊരു വാരിധി പോൽ വെൺമേഘങ്ങൾ..ചാരുതയാർന്നൊരു താരക സുന്ദരിമാരിൽനിറയും പുഞ്ചിരിയും,മോടിയിൽ മിഴിയതു ചിമ്മി രസിപ്പൂമാനിനിമാർ സുഖ സന്ധ്യകളിൽ…ആടയിൽ നീലപ്പൂവുടലാക്കിയ മാദകസുന്ദരി തൻ മെയ്യിൽ..ഒന്നു മയങ്ങി, യുണർന്നു, തളർന്നൊരുമഞ്ഞിൻകണമവ,ളമ്പിളിയുംമധുരം കിനിയുമൊരധരം,സുഖരസ ചഷകം നിറയും…

വഴിയോരപ്പൂക്കൾ.

രചന – സതി സുധാകരൻ.* പ്രഭയേകി നിന്നൊരാ ദിനകരൻ പോയ് ദൂരെ,പടിഞ്ഞാറെക്കടവത്ത് നീരാട്ടിനായ്ആകാശ പറമ്പിലിരുൾ മറയ്ക്കപ്പുറംപനിമതി ചിരി തൂകി മന്ദമെത്തിതാരകപ്പെണ്ണുങ്ങൾ പാതിരാക്കാറ്റത്തുകുശലം പറയുവാൻ കൂടെയെത്തി.പുലർകാലം വന്നു വെന്നോതി കുളിർ കാറ്റ്എൻ മേനി തഴുകി തലോടി നിന്നു.കാണാത്ത തീരങ്ങൾ തേടിയലഞ്ഞെങ്ങോപനിമതി ദുരെ, പോയ്…

ചിന്താരശ്‌മി

രചന : ശ്രീകുമാർ എം പി. ✍️ ആനപ്പുറമേറിവന്നാൽആനതൻ പൊക്കമല്ലെ !ആളായി നടിച്ചിടാമൊആനതൻ വലുപ്പത്തിൽ ?കടലലയടിയ്ക്കെ നാംതിരമേൽ നീന്തിയെന്നാൽആലോലമുയർന്നീടുന്നെകടലല തന്നല്ലെഅരുവിയൊഴുക്കിലൂടെഅതിവേഗം പോയെന്നാൽഅരുവിതൻ ഗതിവേഗംഅത്രമേലുണ്ടെന്നല്ലെവാഴ് വിൽ കൈവന്നയിടത്തിൽവാഴുന്നു തന്റേതായിവീഴുന്നൊരു നേരമെത്തെവാഴുന്ന സത്യം കാണാംആദിത്യകിരണമേറ്റുനീർത്തുള്ളി തിളങ്ങുമ്പോലെഒരു ദിവ്യകാന്തിയാലീജീവിതം പൂവ്വണിഞ്ഞുആദിത്യനകലും പോലെആ ശോഭ മാറിയെന്നാൽമലരിതൾ മെല്ലെ…

അറച്ചറച്ച്

രചന : കലാകൃഷ്ണൻപൂഞ്ഞാർ✍️ നിയതീ ,നിന്റെ പദചലനംഅറച്ചുകാൽ വച്ചു വച്ച്ഉദയജ്ഞാന സീമയിലൂടെഇരുതലവാൾ പിടി മുറുക്കിഉലകമഹാ കൊലവെറിതൻകരാളകരങ്ങൾ മുറിച്ചെറിയാൻകേൾക്കുന്നെന്നുടെ അകനാഡിയിൽഹരഹരബംബം ബംബം ബംബംകൽക്കീയെന്റെ പുതുവൽസരമേ !ജീവനിലലിയുക സ്വാഗതംഅനപത്യത്തെ തുടച്ചു മാറ്റാൻസകലരി,ലുടലി,ലൂർജ്ജിതംനിയതീ ,നിന്റെ പദചലനംഅറച്ചുകാൽ വച്ചു വച്ച്ഉദയജ്ഞാനസീമയിലൂടെഇരുതലവാൾ പിടിമുറുക്കിഉലകമഹാ കൊലവെറി തൻകരാളകരങ്ങൾ മുറിച്ചെറിയാൻ !