വെള്ളികൊലുസ്സ്
ശോഭ വിജയൻ ആറ്റൂർ ✍️ പാതിമിഴിയടഞ്ഞതൃസന്ധ്യതൻ നെറ്റിയിൽ സിന്ദൂരതിലകമണിയാനെത്തിടുംചെങ്കതിരോന്റെ കിരണങ്ങൾ മെല്ലെമാഞ്ഞീടവേമൺചിരാതിന്റെ ദീപനാളത്തിൽ മനസ്സിന്റെപൂമരച്ചില്ലയിൽപൂവിട്ടസ്വപ്നങ്ങളിൽ പിന്നിട്ടവഴികളിലൂടെനിഴലായ് വെള്ളികൊലുസ്സിന്റെ മണികിലുക്കത്തിൽകൊഴിഞ്ഞൊരാനല്ലോർമ്മകളിലിപ്പോഴും തേടിയലയുന്നു നിന്നെഞാൻ.പാദസരംകിലുക്കിയൊഴുകുമാ പുഴയിലുംകിലുക്കാംപെട്ടിപോലെ ചിവിടിന്റെ ആരവങ്ങൾക്കിടയിലുംതേടുന്നുനിൻ ചിലമ്പൊലിനാദം.ആത്മാവിനെ തൊട്ടുണർത്തുമാധനുമാസരാവിൽ കുളിർകാറ്റായിവന്നുനിറംമങ്ങാതെസൂക്ഷിച്ചഓർമ്മകളിലിപ്പോഴുംകേട്ടുനിൻ കാലൊച്ചതൻ മണിക്കിലുക്കം.ആരാരുമറിയാതെ പൂത്തപൂമരകൊമ്പിൽ ചെറുകിളിയായ് കൂടുകൂട്ടി.മഴവില്ലായ് വന്നുവർണ്ണങ്ങൾ വാരിവിതറി അകലെയെങ്ങോ…