മകൾക്കായൊരു ഗാനം. ❤
ദിനീഷ് ശ്രീപദം* മകളേ പനിമതിപ്പുഞ്ചിരിയഴകേ,എൻ്റെ സ്വപ്നങ്ങൾതൻ ചിറകേ,എന്നിലുദിച്ച സൂര്യപ്രഭയേ…,എന്നാത്മസംഗീതലയമേ!നിൻ കളിചിരികളെന്നിൽആത്മഹർഷങ്ങളാം,പൂത്തിരികത്തിച്ചിടുന്നൂ…ഓമലേ നീയെൻ്റെ പവിഴമല്ലേ,മരതക വൈഢൂര്യഖനികളല്ലേ….നിൻമൊഴിയിൽ വിടരുംനാദലയങ്ങളെന്നിൽ…ഒരുവേണുഗാനമായ് ഒഴുകും….ഓമലേ നീ സ്നേഹ രാഗമല്ലേ….,വാത്സല്യത്തിരയിളക്കമല്ലേ…!