കണ്ണനെ തിരയുന്ന രാധ
രചന : സതിസുധാകരൻ. പീലിത്തിരുമുടി ചീകിയൊതുക്കിമഞ്ഞപ്പട്ടാടയും ചാർത്തിഓടക്കുഴലൂതിപ്പോയൊരെൻ കണ്ണനെ,നിങ്ങളാരേങ്കിലും കണ്ടുവോ?അരയാലിൻ കൊമ്പിന്മേൽ കയറിയിരുന്നവൻപുല്ലാങ്കുഴലൂതി നിന്നിരുന്നു.പുല്ലാങ്കുഴൽ വിളി നാദവും കേട്ടില്ലഎവിടെ തിരയേണ്ടു എൻ കണ്ണനെ.നീലമേഘങ്ങളെ നിങ്ങളും കണ്ടുവോനീലക്കാർ വർണ്ണനെ എൻ കണ്ണനെആകാശനീലിമത്താഴ്വരയിലവൻആരും കാണാതൊളിച്ചു നിന്നോ?മിന്നിത്തിളങ്ങുന്ന സൂര്യകിരണങ്ങൾഎത്തിപ്പിടിക്കുവാൻ പോയതാണോഎവിടെ ത്തിരഞ്ഞു നടക്കേണ്ടു കണ്ണനെകാർമുകിൽ വർണ്ണനാം…