മഞ്ഞൾക്കല്യാണം
രചന : കുന്നത്തൂർ ശിവരാജൻ✍ കിനാവ് കണ്ടു കൊതിയടങ്ങിയില്ലമരിക്കാൻ മനസ്സും വരുന്നില്ല.വ്യാഴവട്ടക്കാലമൊന്ന് കഴിഞ്ഞിട്ടുംനീയിന്നുമെന്റെ പുതുമണവാളൻ!മഞ്ഞൾക്കല്യാണമത്രെ നടന്നുള്ളൂതാലികെട്ടിനു രണ്ടുനാൾ-ബാക്കിയുണ്ടല്ലോ!നീ നിറഞ്ഞാടുമെന്റെ സ്വപ്നങ്ങൾഒരുനാളെന്നെ ഭ്രാന്തിയാക്കുമോ?നിൻ ടൂവീലർ പ്രകടനത്തിൽകാണികൾ പ്രകമ്പനം കൊള്ളും.കരഘോഷംനിന്നെ ശൂരവീരനാക്കുംഅവർ നോട്ടുമാലയാൽ നിന്നെ-പൊതിയും !നിന്റെ വേലകൾനെഞ്ചെരിഞ്ഞല്ലോകണ്ടുനിൽക്കുവാനാവതുള്ളൂ…പിൻവീലിൽ വണ്ടിയെങ്ങനെവാനിലേക്കുയർത്തും നീ?നിൻ സാഹസങ്ങൾ കണ്ടുകണ്ട്നിന്നിലനുരക്തയായവൾ ഞാൻ!എന്നുമെന്നും…