ഡയോജനീസിന്റെ വിളക്ക് ….. Joy Palakkamoola
പ്രിയ ഡയോജനീസ്കാലത്തിൻ പൊയ്മുഖങ്ങളിൽനിൻ മാന്ത്രികവാക്കുകളെനിക്ക് ഹ്യദ്യംഏഥൻസിലെ തെരുവുകളിലെന്നോമുഴങ്ങിയ നിൻ വാക്കുകൾവീണ്ടും പെയ്തിറങ്ങാൻകൊതിക്കും കാലമിന്ന്വിവസ്ത്രനാം രാജാവുംപ്രജയുമൊരുപോലെന്ന്മൊഴിയുവാൻഭയമേറിയവർമനസ്സിന്റെ ഇരുട്ടിലേയ്ക്ക്നാട്ടുച്ചക്ക് വിളക്ക് തെളിച്ച്അന്ധകാരത്തിന്റെമൂടി തുറന്നതുംനായയോടൊത്ത് ശയിക്കിലുംമനുഷ്യമഹത്വംഇടിയില്ലന്ന്തെളിയിച്ചതുംമനുഷ്യരെ വിളിച്ചപ്പോൾഓടിയടുത്തവർചാണകക്കൂനകളെന്ന്പരിഹസിച്ചതുംസ്വാതന്ത്ര്യത്തിലേയ്ക്കുള്ള വഴിഭയമല്ലന്നറിയിച്ച്ഉറക്കെചിരിച്ചതുംനീ മാത്രം പ്രിയനെആർത്തിയിൽ ഗതിതെറ്റുമീകപട ലോകത്തിൽഅന്ധനാം മനുജനിൽനിന്റെ ചിരി ചിതറുന്നു.അഹന്തയും ശാസ്ത്രവുംവഴി തെറ്റിയ കാലത്തിലെല്ലാംമിഴിയടച്ചവരിലേയ്ക്ക്നിന്റെ വിളക്ക് തെളിയുന്നു..