സ്വർഗ്ഗം ….. Sumod Parumala
പശ്ചാത്തപിക്കാത്തവർക്ക് പാപമോചനമില്ലെന്ന തിരിച്ചറിവിലാണയാൾ വേർപ്പച്ചകളിലേയ്ക്ക് കുനിഞ്ഞുനോക്കിയത് .പശ്ചാത്താപം വെറും മനോവൃത്തിയല്ലെന്നും മറ്റുള്ളവരിലേക്ക് ചാഞ്ഞ കരുണയുടെ ചില്ലകളാണെന്നും ദൈവം പണ്ടേ പറഞ്ഞിരുന്നതാണല്ലോ . സ്നേഹവാക്കുകളുടെ – യടർന്നുപോയവക്കുകളിലൂടെയിഴഞ്ഞിഴഞ്ഞ്ചീഞ്ഞഴുകിയശരീരങ്ങളിലും മുറിഞ്ഞറ്റ ഹൃദയങ്ങളിലുമയാൾകൈത്തലങ്ങളാൽ തഴുകിയപ്പോൾഅവയടർന്നറ്റ് അയാളിലേയ്ക്കൊട്ടികൂടുതൽ നൊന്തു .അവിഹിതങ്ങളാൽആത്മഹത്യചെയ്ത് മറഞ്ഞ ഗർഭപാത്രങ്ങളിലയാൾകറുകറുത്ത രോമങ്ങൾ നിറഞ്ഞ പുഴുക്കളായിചുരുണ്ടുവീണ്…