തുമ്പയോട്………. എൻ.കെ അജിത്ത് ആനാരി
താരകൾത്തെല്ലുകൾതാഴത്തു പൂത്തപോൽതാരുംവഹിച്ചിങ്ങു നില്ക്കുന്നൊരൗഷധിജീവിതനൈർമ്മല്ല്യ തത്ത്വത്തിനുത്തമദൃഷ്ടാന്തമാണു നീ ഞങ്ങൾക്കെന്നുംഒത്തിരി പച്ചിലച്ചാർത്തുകൾക്കുള്ളിലായ്വട്ടത്തിലുള്ള ദലപുടംതന്നിലായികുത്തി നീ നിർത്തുന്നു ശ്വേതവർണ്ണങ്ങളെതൊട്ടടുത്തെത്തവേ ഗന്ധവും നല്കുന്നുശ്വേതഹരിതസമ്മിശ്രത കണ്ണിനാ-യാനന്ദമേകുന്നവാച്യം നിനയ്ക്കുകിൽതാരാപഥങ്ങൾക്കു മധ്യത്തിലാണെന്നഭാവനനല്കുന്നു തുമ്പ നീ ഞങ്ങൾക്ക്ചാരുതയാർന്ന നിൻ സാന്നിധ്യമില്ലാത്തഭൂവിത് സത്യത്തിൽ സങ്കടം തന്നിടുംനിന്നെ പ്രണയിച്ചു ചുറ്റും വലംവച്ചുസത്യത്തിൽ വണ്ടുകൾ സന്തുഷ്ടി നേടുന്നു!അല്പം…