2018 ൽ ക്യാൻസർ ചികിത്സ തുടങ്ങുന്നതിന് മുമ്പായി ഇർഫാൻ ഖാൻ “ദ ടൈംസ് ഓഫ് ഇന്ത്യ’ യിൽ എഴുതിയ തുറന്നകത്ത്. നിഷ മഞ്ചേഷിന്റെ സ്വതന്ത്ര പരിഭാഷ…. Sreenivasan Ramachandran
എനിക്കറിയാവുന്ന വാക്കുകളുടെ കൂട്ടത്തിലേക്ക് ഒരു രോഗത്തിന്റെ പേര് കൂടി കടന്ന് കൂടിയിട്ടുണ്ട്. എന്തൊരു ഭാരമുള്ള പേരാണത്. മുന്പൊന്നും ഞാൻ പറഞ്ഞു ശീലിച്ചിട്ടില്ലാത്ത ഒന്ന് , ഞാൻ കേട്ട് ശീലിച്ചിട്ടില്ലാത്ത ഒന്ന്, ഞാൻ പരിചയപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും അപരിചിതമായ ഒന്ന്, ന്യൂറോ എൻഡോക്രൈൻ ക്യാൻസർ……