“ഇടവപ്പാതി “
രചന : രാജു വിജയൻ ✍ ഇടവപ്പാതി പെരുമഴയിൽഇടനെഞ്ചു പിടയുമ്പോൾഅലയിടറുന്നെൻ സ്നേഹക്കടലിൽനീരാടാനായ് വരുമോ നീ…..!?ഇടിയുടെ പൂരം, മഴയുടെ തേരായ്ഇടതടവില്ലാതേറുമ്പോൾപ്രണയം കടലായ് മാറിയോരെന്നിൽഅകലാത്തിരയായണയുക നീ….!ചോരും കൂരയിലുരുകിടുമെന്നെഇന്നു നിനക്കറിയില്ലറിയാം…കണ്ടു തിമർത്തു പൊലിഞ്ഞൊരു നാൾകൾഇനിയീ വഴിയില്ലതുമറിയാം…വേദന തിങ്ങിടുമുൾക്കൂട്ടിൽ ഞാൻതേടുവതൊരു കനവാണറിയാംഇനിയൊരു നാളും തിരികെ വരാതെതീരമകന്നൊരു തിരയെന്നറിയാം……