അപ്പോൾ അവൻ പൊടിമണ്ണിൽ എഴുതിയെന്തായിരിക്കും?
രചന : ചെറിയാൻ ജോസഫ് ✍ അപ്പോൾ അവൻ പൊടിമണ്ണിൽ എഴുതിയെന്തായിരിക്കും?കൊല്ല്, കൊല്ലിവളേഇവളാണു സത്യം പറയുന്നവൾ.കോഴി കൂവും മുൻപേയുണർന്നവൾനിലാവിന്റെ തളർച്ചപിറക്കാനിരിക്കുന്ന സൂര്യനാമ്പുകളിൽത്തട്ടിയുടന്നതു കണ്ടുച്ചിരിച്ചവൾ.ചെമ്പകപ്പൂമൊട്ടിലെ തുഷാര മണികൾചുണ്ടിലുണർത്തി നിർവൃതിയണിഞ്ഞവൾചെമ്പകയിതളുകൾ തലോടി ഉറപ്പിച്ചു പറഞ്ഞവൾസൂര്യനെ ചുറ്റുന്നത് ഭൂമിയാണെന്നു.കൊല്ലണ്ടേ ഇവളെ?!.മൊട്ടുരസിയ അവളുടെ കവിളും ചുണ്ടുംകടിച്ചു ചവച്ചു…