Category: സിനിമ

“ജയ് ശ്രീറാം ” … ഷിബു കണിച്ചുകുളങ്ങര

രാമ നാമം പാടി പാടിഉലകമെല്ലാം കറങ്ങിടും. രാമ നാമം ചൊല്ലി ചൊല്ലിഎന്റെ കണ്ഠനാളം പൂത്തിടും … ഭാരതത്തിൻ പുണ്യമായശ്രീരാമ ജന്മം നമോ നമ: സോദരന്റെ കൂടെ വാഴുംലക്ഷ്മണനും നമോ നമ: ഭാരതത്തിൻ അമ്മയായസീതാദേവി നമോ നമ: ശ്രീരാമനാമം ചൊൽവതിന്നുകരുത്തു നല്കൂ പ്രജാപതേ…

അമ്മയ്ക്കു ഞാനൊരുമ്മ തരാം …. Muraly Raghavan

അമ്മയ്ക്കു ഞാനിന്നൊരുമ്മ തരാംപത്തുമാസം ചുമന്നന്നെവളർത്തിയോരാപുന്നാരവയറിനിന്നൊരുമ്മ തരാം ചക്കര –യുമ്മതരാം.ആയിരംവട്ടം ഞാൻ കുസൃതികാണിച്ചൊരമ്മതൻ വയറ്റിൽ ഞാനിന്നൊ-രുമ്മ തരാം, ശുഷ്ക്കിച്ചു, മെല്ലിച്ചുപോയിതെ-ങ്കിലുമെന്നെ പോറ്റിവളർത്തിയരുമയാംഅണിവയറല്ലയോ ? അമ്മയ്ക്കുഞാനി-ന്നൊരുമ്മ തരാം ചക്കരയുമ്മതരാം അമ്മയ്ക്കു ഞാനിനൊരുമ്മ നൽകാംകൊതിക്കുമ്പോഴെല്ലാം മൊത്തിക്കുടിച്ചൊ-രമ്മിഞ്ഞയ്‌ക്കിന്നൊരുമ്മ നൽകാംകുഞ്ഞരിപ്പല്ലിനാൽ കിള്ളിനോവിച്ചു ഞാൻഎത്രയോവട്ടം തത്തിക്കളിച്ചതിൽ മുത്തമിട്ടുഇന്നു ഞാൻ നൽകിടാം…

തിരയിളക്കം ….. വിഷ്ണു പകൽക്കുറി

വിശപ്പിനറുതിയില്ലമകളെയൊരുനാളുംഉടൽവേകുമ്പോൾകരയരുത്സഹനമാണായുധം കൈനീട്ടരുത്ഒരിക്കലൊന്നുനീട്ടിയതിൻഫലമറിഞ്ഞതുപുറത്തിറങ്ങിയപ്പോഴായിരുന്നു ഒരു നേരമെങ്കിലുംഉച്ചക്കഞ്ഞി കിട്ടുമ്പോൾവയറുനിറച്ചോണംമൂന്നുനേരവുംനൽകാനാവതില്ലെനിക്ക് അമ്മയ്ക്കിന്നുകൂലികിട്ടിയാൽനാഴിയരിവാങ്ങാംമിഴിനനയ്ക്കരുത് കടം കയറിയപ്പോൾനിന്നച്ഛനും കൂരയും പോയിനമ്മളനാഥരായിവാടകക്കൂരയിൽവിധികാത്തുകിടക്കുന്നു ഒരു ഗതിയുമില്ലാതൊരമ്മയുംമകളും തെരുവിലെന്നാരോഎഴുതിയൊരുവാർത്തയിൽനാടറിഞ്ഞൊരാഴ്ചകടന്നുപോകവെ അഞ്ചുരൂപക്കുപോലുംപടം പിടിക്കുന്നൊരുതലമുറയുടെസഹായഹസ്തങ്ങൾആദ്യത്തെ വാർത്തയുടെചൂടാറിയപ്പോൾ നിലച്ചിരുന്നു കണ്ണുകളാൽകൊത്തിപ്പറിക്കുംകഴുകന്മാർക്കിടയിൽനിന്നുടൽകാഴ്ചക്കുവയ്ക്കുവാൻവയ്യെൻ്റെ മകളെ മുഷിഞ്ഞ നോട്ടുകൾപോലെഎത്രപഴകിയാലുംവിലയുണ്ടെങ്കിലും വിൽക്കരുത് കച്ചവടത്തിനാളുവരുമ്പോൾആട്ടിയിറക്കണംനിന്റെ കൈപിടിച്ച് കൊടുക്കാൻപോലും കഴിയാതെപോയരമ്മയായികാലമെന്നെവാഴ്ത്തും പ്രതീക്ഷകൾ അസ്തമിച്ചെങ്കിലുംജീവിതത്തിനും മരണത്തിനുംഇടയിൽനമുക്കൊരു ഉദയമുണ്ടാകും…

കറുത്ത പെണ്ണ് … Shibu N T Shibu

കറുത്തവളെന്ന് മുദ്രകുത്തി പിറന്ന നാൾ തൊട്ടേ ഭ്രഷ്ട്…. കീറിയ ചേലയാൽ ശൈശവം വിശപ്പിന്റെ വിളിയാൽ ഭിക്ഷാടനം … കാലത്തിൻ മാറ്റങ്ങൾ നിരവധി അവൾ തൻ അംഗലാവണ്യം ആശ്ചര്യം ….? അകന്നവരെല്ലാം തിടുക്കത്തിൽ അടക്കം പറഞ്ഞതും അടുത്തതും സത്യം …. വർണ്ണമെഴും ദാവണിക്കുള്ളിലേ…

ഇത് …. Kalakrishnan Uzhamalakkal

നെല്ലോലഹരിതസാഗര തിരകൾനൃത്തംചൊരിയുന്ന സായന്തനം ഉച്ചഭാഷിണിതരംഗകമാലകൾമാറ്റൊലിചൊരിയും ശ്രീസന്ധ്യയിൽ പുസ്തകവരികൾ വായനശാലയിൽതിരയേഗായക ഗായികയേ ഞാൻനടക്കവെ പതിയെയതുവഴിപതുപോലെന്റെ ഗ്രാമതടത്തിൽ നാട്ടുവെളിച്ചം പരപരവരവെതിരികെമടങ്ങിയ രാത്രിയിൽ സിനിതിരശീലയിൽ ഉലകമുണരെഗാനം ഗഗനംചേക്കേറീടവെ കാണാക്കാഴ്ചക,ളിരുളിൽനുകർന്നിഹയുവമിഥുനങ്ങൾ മയങ്ങവെ പാതിരാക്കിളി ഇരുകാവിരുളില്ഒലിമാറ്റൊലികളു,മൂളവെ നിശയിലൊരേകാന്തതയിലമർന്ന്അന്നത്തേയാ,യന്നിലുണർന്നിത നിർന്നിദ്രയിൽഞാ,നെഴുതീവരികള്പ്രിയഗായകരേ, നിങ്ങൾക്കായി! കലാകൃഷ്ണൻ ഉഴമലയ്ക്കൽ

ആത്മഹത്യാമുനമ്പിലെത്തുന്നവരോട് …. Shyla Kumari

ആത്മഹത്യാമുനമ്പിലെത്തുമ്പോൾനീ പിന്നിലേക്കൊന്നു തിരിഞ്ഞു നോക്കണം. അരുതേയെന്നു യാചിക്കുന്ന രണ്ടു കണ്ണുകൾനിന്നെ പിന്തുടരുന്നുണ്ടെങ്കിൽഎന്തു പറ്റിയെന്ന് ചോദിച്ച് കരം കവരുന്നഒരാളെ നീ കാണുന്നുണ്ടെങ്കിൽ നിന്നോട് സംസാാരിക്കാൻ വ്യഗ്രത കാട്ടുന്ന കാലുകൾനിന്നെ അനുഗമിക്കുന്നുണ്ടെങ്കിൽ അകലെയെവിടെയോയിരുന്ന്നിനക്ക് ഞാനില്ലേയെന്ന് ചോദിക്കുന്നഒരു സൌഹൃദം നീ നിന്റെ മനസ്സിൽ സൂക്ഷിക്കുന്നുവെങ്കിൽനീ ആത്മഹത്യ…

സ്ത്രി… വന്ദന മണികണ്ഠൻ

സ്ത്രി…അവൾ അമ്മയാണ്,ദേവിയാണ്, ഭാര്യയാണ്…..കേട്ടുപഴകിയ സ്ഥിരം വാക്കുകൾ.സത്യത്തിൽ ആരാണവൾ…? പലരുടെ ഉത്തരങ്ങളുംവ്യക്തവും പൂർണവുമല്ല. ജനനംമുതൽ പെൺകുട്ടി എന്ന ഭാരംസ്വാതന്ത്ര്യത്തിന് വിലക്കായ് മാറിയവൾ,വീടിനുള്ളിലെ കെടാവിളക്കെന്ന് പറയുന്നുവെങ്കിലുംആഗ്രഹങ്ങളുടെയുംആനന്ദത്തിന്റെയും അഗ്നി അണഞ്ഞവൾ, യൗവനംവരെയുള്ള സ്വാതന്ത്ര്യത്തിന്റെഅവസാന പടിയും കടന്നിരിക്കുന്നവൾ,കേവലം നാലു ചുവരുകൾക്കിടയിലുള്ളആനന്ദം മാത്രംമുള്ളവൾ, ഭാര്യയും അനുസരണീയയായ മരുമകളുംഅവൾ തന്നെയാണ്……

അവഗണന… Bobby Xavier

തീപ്പൊള്ളി പൊളിഞ്ഞഅഭിമാന ത്വക്കിന്റെഅവസാനപാളിയിൽകുമളച്ചു പൊങ്ങുന്നനീലിച്ചൊരു നീർക്കുമിള.. ആവർത്തനമാകുമ്പോൾനോവിന്റെ വിരസതയെന്നമുനയില്ലാ മുള്ളിനാൽപൊട്ടുന്നോരു നീർപ്പോള… വ്രണിതമാം മാനസംനിരാശയ്ക്കൊപ്പംനിസ്സഹായായായ്ചുരുളുന്നു ചുറ്റിനുംചുവന്ന വടുക്കളായ്… പ്രകൃതിയോട്… നിലാവുദിക്കാത്തരാത്രികളേക്കാൾനിന്നെ നീറ്റുന്നത് വെയിലിന്പകലിനോടുള്ളഅവഗണനയല്ലേ..അതും പത്തുമണിപ്പൂക്കൾവിരിയേണ്ട ദിനങ്ങളിൽ…..

ദേവിരൂപമാം നിന്നെ ….. Suresh Pangode

ശ്രീകോവിൽ നടയിൽ ഞാൻ കണ്ടൂദേവിരൂപമാം നിന്നെമുഖശ്രീയിൽ പടരും നെയ്‌വിളക്കിന്റെപ്രതിബിംബം ഇണചേരുമ്പോൾ..മുല്ലപ്പൂ ഇഴയുന്ന കാർകൂന്തലിൽകള്ളിമുള്ളു പോലെ ഇഴയുന്നുവോ. ? കസവണിഞ്ഞു നിൽക്കുന്ന നിന്നെദർശനം ആണെന്നു തോന്നിയാൽകൈ കൂപ്പി ഒന്ന് ഞാൻ തൊഴുത്തിടട്ടേ.കാൽച്ചിലങ്ക മെല്ലെ ചലിക്കുമ്പോൾനിതംബങ്ങൾ കളിയാടുന്നുവോ.കാർകുഴലിൽ നീ അണയുമ്പോൾകാർമേഘം നിന്നെ പുണരുന്നുവോ ?…

ഒറ്റചുംബനങ്ങളുടെ പറുദീസ ……….. Anupriya Kunji

ഒരു ചുംബനത്തിൽഅലിഞ്ഞുപോകുന്ന ചില രാത്രികളുണ്ട്. ഇരുളിന്റെ പറുദീസയിൽപൂത്തനിശാഗന്ധിപ്പൂക്കൾ പോലൊന്ന്. ഓർമയുടെയും മറവിയുടെയും അതിർത്തിക്കപ്പുറംമുളച്ച സ്വപ്നം പോലുള്ളത്. നിന്റെ കണ്ണുകളിൽ പൂക്കുന്നആകാശത്തിന് കീഴെ വിരിഞ്ഞപീലിത്തുണ്ട് പോലെ മൃദുലമായത്. ഇനിയും പിറക്കാത്ത ഋതുക്കൾക്കായ് ഒറ്റയ്ക്ക് ഓർമയുടെപെൺകടൽ താണ്ടി വന്നത്. ഓരോ മഴത്തുമ്പിലുംഓരോ വെയിൽക്കാറ്റിലും പ്രണയത്തെ…