Category: സിനിമ

കുരച്ചാൽ നമുക്കെന്തേ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ തെരുവോരത്തെപ്പട്ടി കുരയ്ക്കട്ടെ,നാമതിൻകുരയൽ കേൾക്കാതേവം നടന്നേനീങ്ങീടുകകാരസ്കരത്തിൻകായ മധുരിക്കുമോ,പാലി-ലാരൊരാളൊരു നൂറുവർഷമിട്ടുവയ്ക്കിലും?മനസ്സിൽ മാലിന്യത്തിൻ കൂമ്പാരംപേറീടു ന്നോർ-ക്കനിശം ദുർഗ്ഗന്ധമല്ലാതെമറ്റെന്തുണ്ടാവൂ!ബുദ്ധിശൂന്യൻമാർക്കറിഞ്ഞീടുവാനായീടുമോ,ഹൃദ്യതയോലും കാവ്യബിംബങ്ങൾ തൻസാരങ്ങൾ?തെരുവോരത്തെപ്പട്ടിക്കുണ്ടാമോ പിതൃത്വത്തിൻപരിപാവന സങ്കൽപ്പങ്ങളിന്നൊട്ടെങ്കിലും?വല്ലതുമുച്ഛിഷ്ടങ്ങൾ ലഭിച്ചീടിലേയതി-നുല്ലാസമുണ്ടായിടൂ,വാലൊന്നു കുലുക്കിടൂ!എത്രകണ്ടധപ്പതിച്ചിന്നുനാം കാണുംലോകം!എത്രനാളതിൻ വ്യാപ്തിയുണ്ടാകുമൊന്നോർക്കുകിൽ!കാലമേ,നിൻകരങ്ങൾക്കാവട്ടേ ദുഷ്കർമ്മത്തെ,കാലേയൊടുക്കി,സത്യധർമ്മത്തെപ്പുലർ ത്തുവാൻനീചമാർഗ്ഗങ്ങൾ തേടിനടക്കും നിഷാദൻമാർ-ക്കാജൻമം ലഭിക്കുമോ ജ്ഞാനത്തിൻ നറുവെട്ടം?പതിരിൻപൊള്ളത്തരം…

പ്രണയമൊര്ത്ഥ൦.

രചന : രഞ് ജൻ പുത്തൻപുരയ്ക്കൽ.✍ നിൻ്റെ മൗനത്തിൻ്റെ നൂലടയാളങ്ങൾമുഖകാന്തിയിൽ മങ്ങിനിന്നുവോ.ആ മൗന൦ എന്തിൻ്റെയോതുടക്ക൦ആണെന്നുഞാൻ നിരീക്ഷിക്കുന്നുണ്ടായിരുന്നു.നീകാണുന്നില്ലെന്നൊരുമാത്രയു൦ഞാൻ വിശ്വസിക്കാനു൦ തയ്യാറല്ലായിരുന്നുനിനക്കറിയാമെങ്കിലു൦നീഓർക്കുന്നു നമ്മൾ കണ്ടുമുട്ടിയനിമിഷങ്ങളെല്ലാഎഴുതിതീരാത്തകഥയുടെ പുസ്തകചുരുൾപേലെയാണ്.പറന്നകലുന്നഎങ്ങുമെത്താതെപായുന്നആകാശ പക്ഷിയുടെ മോഹ൦ പോലെയാണ്.നിലക്കാത്ത കടൽ തിരമാലദൂര൦താണ്ടുപോലെയാണ്.കടൽക്കാറ്റിൻ്റെ ഈണ൦അടങ്ങാതെ ഒഴുകിതഴുകിപോയസിന്ദൂരസന്ധ്യപോലെഅലക്ഷ്യമായഊളിയിട്ടുപായുന്ന കടൽ മത്സ്യ൦പോലെ.കാടുപൂത്തമണ൦പറ്റിയവഴിത്താരകൾതാണ്ടിയതുപോലെനടന്നകന്നകാല൦കാട്ടിലിരുന്നുപാടിയകുളക്കോഴിയുടെനിർത്താതെയുള്ളഅനുരാഗപല്ലവിപോലെ.നിർത്താതെ പെയ്തുവീഴുന്ന മഴത്തുള്ളി പോലെഎങ്കിലു൦എഴുതണ൦ എഴുതി…

മോഹഭംഗം*(വഞ്ചിപ്പാട്ട് )

രചന : കെ. ഗോപി. ✍️ പഞ്ചവടിവനത്തിലൂടുല്ലസിച്ചു നടക്കവെഅഞ്ചിതകളേബരനാം രാമനെ കണ്ടുരാമനവൻ സുന്ദരനുമുത്തമ ഗുണവാനുമാകോമളനിൽ ശൂർപ്പണഖ ഭ്രമിച്ചുപോയിഏറെമോദാലടുത്തുചെന്നവളുര ചെയ്തുവേറെ കാമിനിയായ് മറ്റൊരാളെ കാണരുതെന്ന്രാമനെതൻ മാരനായി മനസ്സാൽ വരിച്ചവളുംകമകേളി നടത്തുവാൻ ക്ഷണിച്ചവനെപഞ്ചവടിവനത്തിലൂടുല്ലസിച്ചു രസിച്ചിനിപഞ്ചബാണലീലയാടി ലങ്കയിൽ പൂകാംരാവണഭഗിനിയായശൂർപ്പണഖ യാമിവളെദേവഗണംപോലുമേറെ കാംക്ഷിച്ചിടുന്നൂഅതിസുന്ദരനായ നീ അതിലേറെ ബുദ്ധിമാനുംമതിമോഹിനിയാമെന്നെ…

അനന്തസാരം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ പരിമിത സമയമാണീ,വാഴ്‌വിനുള്ളതെ-ന്നൊരു മാത്രയെങ്കിലുമോർപ്പു നമ്മൾഅരുതായ്മ ചെയ്യാതെയിനിയുള്ള നാളുക-ളൊരുമയോടേവം വസിപ്പുനമ്മൾകരുണവറ്റാത്തൊരു ഹൃദയമുണ്ടാകണംപരമപഥത്തിലേക്കെത്തീടുവാൻകരുണയൊന്നില്ലെങ്കി,ലിവിടെനാമേവരുംപരമദുഷ്ടൻമാരായ് മാറുകില്ലേ!പരമാത്മതത്ത്വത്തെ മുറുകെപ്പിടിച്ചുകൊ-ണ്ടുരിയാടൂ,സ്നേഹത്തിൻ ദിവ്യമന്ത്രംനരനായ് പിറന്നതു നരകത്തിൽ ചെല്ലാനോ,നരനതൊന്നാർദ്രം നിനയ്പു നിത്യംഅറിയുവിൻ മറകൾ മറിച്ചുനോക്കി നമ്മ-ളറിയാത്തൊരറിവി,ന്നനന്തസാരംഅറിയുമ്പോളേയ്ക്കല്ലോ നമ്മൾതൻ വിഡ്ഢിത്തംപറപറന്നങ്ങു മറഞ്ഞിടുള്ളൂ!അനിതരാനന്ദത്തിൽ മുങ്ങിക്കുളിക്കുവാ-നിനിയ സത്യങ്ങളെ വാഴ്ത്തിപ്പാടൂജനനത്തിൻ…

അപ്പോൾ അവൻ പൊടിമണ്ണിൽ എഴുതിയെന്തായിരിക്കും?

രചന : ചെറിയാൻ ജോസഫ് ✍ അപ്പോൾ അവൻ പൊടിമണ്ണിൽ എഴുതിയെന്തായിരിക്കും?കൊല്ല്, കൊല്ലിവളേഇവളാണു സത്യം പറയുന്നവൾ.കോഴി കൂവും മുൻപേയുണർന്നവൾനിലാവിന്റെ തളർച്ചപിറക്കാനിരിക്കുന്ന സൂര്യനാമ്പുകളിൽത്തട്ടിയുടന്നതു കണ്ടുച്ചിരിച്ചവൾ.ചെമ്പകപ്പൂമൊട്ടിലെ തുഷാര മണികൾചുണ്ടിലുണർത്തി നിർവൃതിയണിഞ്ഞവൾചെമ്പകയിതളുകൾ തലോടി ഉറപ്പിച്ചു പറഞ്ഞവൾസൂര്യനെ ചുറ്റുന്നത് ഭൂമിയാണെന്നു.കൊല്ലണ്ടേ ഇവളെ?!.മൊട്ടുരസിയ അവളുടെ കവിളും ചുണ്ടുംകടിച്ചു ചവച്ചു…

🌷 അപരിചിതർ🌷

രചന : ബേബി മാത്യു അടിമാലി✍ ഒരുവീട്ടിലൊരുനാട്ടിലൊന്നിച്ചുകഴിയുവോർഎങ്കിലുമിന്നുനാമപരിചിതർകണ്ടാൽ ചിരിക്കുന്നുസ്നേഹംനടിക്കുന്നുനാട്യങ്ങൾമാത്രമായ്ത്തീരുന്നുജീവിതംഅപരന്റെദു:ഖങ്ങളെന്തെന്നറിയുവാൻഅവർതാണ്ടുംദുരിതത്തിന്നാഴമറിയുവാൻഅവരുടെമിഴിയിലെകണ്ണീരൊന്നൊപ്പുവാൻആവാത്തനമ്മളിന്നപരിചിതർഎന്നെയും എന്റെസുഖങ്ങളെയുംകുറിച്ചൊർക്കുവാൻമാത്രമാണിന്നുനേരംവലിയവനാകുവാൻസമ്പന്നനാകുവാൻഅധികാരമൊക്കെയുംസ്വന്തമാക്കീടുവാൻഅതിനായി ആരേയുംകൊന്നുതള്ളുംനുണയുടെകൊട്ടാരകോട്ടകെട്ടുംജീവന്റെനേരിനേ കാണുവാൻകഴിയാത്തോർഅന്യന്റെ വീഴ്ച്ചയേആഘോഷമാക്കുവോർഏത്രവിചിത്രമാണിന്നുലോകംഏത്രദുഷിച്ചുപോയ്മാനവർനാംകലവറയില്ലാത്തമാനവസ്നേഹത്തിൻകാലത്തിലേയ്ക്കുള്ളദൂരമെത്ര ?

എൻ്റെ യവനിക

രചന : കലാകൃഷ്ണൻപൂഞ്ഞാർ ✍ നോക്കെ ഞാനെൻ്റെ കണ്ണു കൊണ്ടുകാണെ ഞാനെൻ്റെ കണ്ണു കൊണ്ടുനോക്കെ ഞാനുള്ളു കണ്ണു കൊണ്ടുകണ്ടു ഞാനുള്ളു കണ്ണു കൊണ്ടുചരമസീമയിലാകാശംവർണ്ണം മാറി വർണ്ണമാകവെഅതിരറിയാവർണ്ണമാറ്റംപോലിതിന്നതിരറിയാതെകാഴ്ചമാറിയകക്കാഴ്‌ചയായ്ചരാചര പ്രാണനോരോന്നുംഏകാന്തരാത്രി തന്നിരുളിൽപൂത്തൊരു പാരിജാതം പോലെകാണ്മു രാത്തിരശ്ശീലയൂടെയാമത്തിലെന്നുമേവരേയുംഉള്ളവരാട്ടെ പോയോരാട്ടെകണ്ടുകാര്യങ്ങൾ ചൊല്ലെയെന്നുംഎത്ര വ്യക്തം സുതാര്യമെത്രഇരുളിതെൻ്റെ യവനികേൽഎൻ ചരാചര…

പാല

രചന : എം പി ശ്രീകുമാർ✍ നഗരഹൃദയത്തിൽ പാല പൂത്തുനറുമണം ചുറ്റും വിതറി നിന്നുനെറുകയിൽ യക്ഷി വിലസീടുന്നകടുംപാല കാന്തി ചൊരിഞ്ഞു നിന്നുനിറപൂക്കൾ കാറ്റത്തുലഞ്ഞിളകിതിരമാല പോലെ തിളങ്ങിനിന്നു !നഗരം വളർന്നപ്പോൾ മരങ്ങൾ പോയ്പാലയതങ്ങനെ നിന്നുവെന്നാൽപലവഴി പായും തിരക്കിനുള്ളിൽപരിമളം തൂകി ചിരിച്ചുനിന്നു.ഇനിയൊരു നാളിലാ പാലപോയാൽപരിമളമെങ്ങൊ…

എട്ടുകാലി വലകൾ

രചന : ദിവാകരൻ പികെ ✍ നിറങ്ങളാൽ പൊതിഞ്ഞലോകത്ത്നിറമില്ലാത്തവർആധാർ കാർഡിലുംനിറം മങ്ങിയവർ വിരൂപർനാലണയ്ക്ക് ഗതി യില്ലാത്തവർ.ചുവപ്പ് മഞ്ഞ പച്ച കാവിഇടകലർന്ന നിറങ്ങളുംചിലപ്പോൾചുവപ്പ് പച്ചയിലേക്കുംപച്ച മഞ്ഞയിലേക്കും ഇടകലർന്നുംവർണ്ണങ്ങൾ തീർക്കുംമായാ ലോകം.രൂപങ്ങളിൽ വേഷങ്ങളിൽഭക്ഷണത്തിലും സംസാരത്തിൽ പ്പോലുംവൈവിധ്യം തീർക്കുംവർണ്ണ വിസ്മയംകൈകോർത്തും കൊമ്പ് കോർത്തുംവാതോരാതെ വാഗ്ധോരണിമുഴക്കുന്നലോകം.ഉള്ളു പൊള്ളയായപുറമെ…

ഫോൺകോൾ

രചന : സെഹ്‌റാൻ ✍ അർദ്ധരാത്രിയിൽ ഒരുഫോൺകോൾ വരുന്നു.മറുവശത്തുനിന്ന് ആരോതാഴ്ന്ന ശബ്ദത്തിൽ ചൊല്ലുന്നു;“സുഹൃത്തേ, അയാൾ മരണപ്പെട്ടിരിക്കുന്നു!”നെഞ്ചിൽ നിന്നുമൊരുദീർഘശ്വാസമുണരുന്നു.ജനൽത്തിരശ്ശീലകളെ,ജനൽച്ചില്ലുകളെ നീളത്തിൽകീറിമുറിച്ച് പുറത്തെയിരുളിലേക്ക്പറക്കുന്നു.ദൂരങ്ങൾ പിന്നിട്ട് അയാളുടെവീട്ടിലെത്തുന്നു.നെഞ്ചിലൊരു റീത്ത് സമർപ്പിക്കുന്നു.പിറകിലേക്കൊന്ന് ചുവടുവച്ച്മെല്ലെ മന്ത്രിക്കുന്നു.“നിങ്ങളുടെ തെറ്റുകളൊന്നും തന്നെഞാൻ പൊറുത്തിട്ടില്ല.ഇപ്പോഴും പഴയ അതേയളവിൽത്തന്നെനിങ്ങളെ ഞാൻ വെറുക്കുന്നു.മരണം ആരെയും വിശുദ്ധരാക്കുന്നില്ല…”ശേഷം…