ഹേമന്തരാവ്.
രചന : ജോൺ കൈമൂടൻ.✍️ ഹേമന്തശൈത്യത്തിനാനന്ദമേറ്റു ഞാൻഏകാന്തരാത്രികൾ നിദ്രയെപുൽകിയേൻ.അമാന്തിച്ചെന്നുമുറക്കം വെടിയുവാൻശോകാന്തമായിരുന്നില്ലയെൻ കനവുകൾ.ശൈത്യമെനിക്കേകി ആത്മാർത്ഥമാംതുണമെത്തയോ ശീതളമായി കിടക്കവേ-ഒത്തൊരുതാപനില തന്നുകമ്പളം,ചിത്തത്തിലെത്തി വികാരങ്ങൾകോമളം.കണ്ണുതുറക്കുകിൽ കാണുന്നുവിസ്മയംവിണ്ണിലെമ്പാടും പരവതാനി വെണ്മ .വെണ്ണകടഞ്ഞെടുത്തീടുവാൻ പാകത്തിൽമണ്ണിന്റെപാൽക്കുടം ക്ഷീരപഥംസമം.എത്തുന്നുമാരുതൻ മന്ദമായെന്നോരം –എന്തിതുകസ്തൂരിപോലെ പരിമളം,ഏന്തിയെത്തുന്നുവോ ചന്ദനക്കിണ്ണവും !തീർത്ഥംപനിനീരിലോ കാറ്റിൻലേപനം?ഒന്നിനും ചിത്തം കവരുവാനായില്ലഎന്നിലെനിദ്രതൻ ആഴംകുറഞ്ഞില്ല,എന്നുംവരേണമേ ശീതമായ്ഹേമന്തം;നിന്നെപ്പുണർന്നുഞാൻ…