ഓർമ്മകളുടെ ഏദൻതോട്ടം
രചന : സുമബാലാമണി..✍️ സ്‌കൂളിലേയ്ക്ക്പണ്ട് പാടവരമ്പിലൂടെനടക്കുമ്പോൾ,എന്നും രണ്ടിണക്കിളികളെകാണുമായിരുന്നുഅവരുടെ കൊഞ്ചലുകൾകണ്ടിട്ട്,നെൽക്കതിരുകൾകുമ്പിട്ടു മീനുകളെനോക്കികണ്ണിറുക്കുമായിരുന്നുപരൽമീനുകൾഅവരുടെ കാലുകളിൽഇക്കിളിയാക്കിചിരിപ്പിക്കുമായിരുന്നുപാടത്തെ കണ്ണേറുകോലവുംഒന്ന് കണ്ണടയ്ക്കുമായിരുന്നുഞാൻ മാത്രം, മനസ്സ്അരുതെന്നു പറഞ്ഞിട്ടുംഒളികണ്ണിട്ടുനോക്കുമായിരുന്നുപിന്നെയും പിന്നെയും…പ്രകൃതിയുടെഅലങ്കാരങ്ങളെല്ലാംമൊബൈലും വൻ കെട്ടിടങ്ങളുംടാർ റോഡുകളുമൊക്കെയായിവളർന്നിരിക്കുന്നു…വളർന്നു വളർന്നു ഒടുവിൽകൊഴിഞ്ഞു വീഴുമായിരിക്കാം….