ചില ജന്മങ്ങൾ.
രചന : ഷാജു. കെ. കടമേരി സമൂഹത്തെവരയ്ക്കാൻ ശ്രമിക്കുന്തോറുംതീമഴ വരയുന്നു ചുറ്റിലും.പൊള്ളിയടർന്ന അക്ഷരക്കൂട്ടങ്ങൾഉർവ്വിയുടെ നെഞ്ച് കുത്തിപ്പിളർന്ന്പിടിവിട്ട് പോകുന്നമൌനത്തിനിടയിലൂടെഇരുള് കൊത്തി വിഴുങ്ങികൈകാലിട്ടടിച്ച് പിടയുന്നു. കരള് പിഴുതെടുക്കുംവാർത്തകൾക്ക് നടുവിൽചെവി പൊട്ടിയെത്തുന്ന ജല്പനങ്ങളിൽതലയിട്ടടിച്ച് പിടയുംസങ്കട നിമിഷങ്ങൾകാലത്തിന്റെ കണ്ണുനീർ ഭരണിയിൽശ്വാസംമുട്ടി കുതറുന്നു. തീവ്ര മതഭ്രാന്ത് വാരിപ്പുണർന്നചില കഴുത…